ആപ്പ്ജില്ല

Ravindra Jadeja: റെക്കോർഡുകൾ തകർത്തെറിഞ്ഞ്, ഏറ്റവും മികച്ച ഓൾ റൗണ്ടറെന്ന ഖ്യാതിയിലേക്ക് ഓടിക്കയറുന്ന രവീന്ദ്ര ജഡേജ

Ravindra Jadeja News: ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്തെറിയുമ്പോൾ രവീന്ദ്ര ജഡേജ ഒരിക്കൽക്കൂടി ഹീറോ ആയി മാറുകയായിരുന്നു. മത്സരത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പറ്റം ശ്രദ്ധേയ നേട്ടങ്ങളും ജഡേജക്ക് സ്വന്തമായി‌. ധനേഷ് ദാമോദരൻ എഴുതുന്നു.

Edited byഗോകുൽ എസ് | Samayam Malayalam 25 Feb 2023, 5:38 pm

ഹൈലൈറ്റ്:

  • ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ഹീറോ ആയി ജഡേജ
  • രണ്ടാമിന്നിംഗ്സിൽ ജഡേജ വീഴ്ത്തിയത് 7 വിക്കറ്റുകൾ
  • ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപിടി ശ്രദ്ധേയ നേട്ടങ്ങളും ജഡേജക്ക് സ്വന്തം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ധനേഷ് ദാമോദരൻ
അവസാനമായി ഒരിന്നിംഗ്സിൽ ഒരു ബൗളർക്കു മുൻപിൽ 5 പേർ ക്ലീൻ ബൗൾഡ് ആയി പുറത്താകുന്നത് 21 വർഷങ്ങൾക്ക് മുൻപാണ്. ഷോയിബ് അക്തറിന് മുന്നിൽ ന്യൂസിലണ്ട് ലാഹോറിൽ സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു. ഈ നേട്ടം കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ ഒരു സ്പിന്നർ നേടുന്നത് ഒരൊറ്റ തവണയും. 1992 ൽ ദക്ഷിണാഫ്രിക്കക്കെതിരെ അനിൽ കുംബ്ലെ.

2 ആം ദിവസാവസാനം തികച്ചും അനിശ്ചിതാവസ്ഥയിൽ നിന്ന ടെസ്റ്റിനെ 3 ആം ദിവസം താൻ എറിഞ്ഞ 55 പന്തുകൾ കൊണ്ടാണ് ജഡേജ ഇന്ത്യയ്ക്കനുകൂലമാക്കുന്നത്. പിച്ചും സാഹചര്യവും കണക്കിലെടുക്കുമ്പോൾ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഓസീസ് തികച്ചും നല്ല നിലയിലായിരുന്നു. എന്നാൽ എറിയുന്ന ഓരോ പന്തിലും വിക്കറ്റെടുക്കുമെന്ന് തോന്നിച്ച ജഡേജ 7 വിക്കറ്റുകളാണ് പിഴുതെറിയുന്നത്. അതിൽ 5 ഉം ക്ലീൻ ബൗൾഡും. 85 ന് 2 ൽ നിന്നും 95 ന് 7 ലേക്ക് പതിച്ച ദുരന്തം, ടെസ്റ്റ് പരമ്പരയിലുടനീളം ഓസീസിനെ വേട്ടയാടുമെന്നുറപ്പ്. ആദ്യ ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ച് രണ്ടാം ടെസ്റ്റിലും ആ ബഹുമതി നേടി.
പൂജാരയ്ക്ക് അപൂർവനേട്ടം, ബൗളിങ്ങിൽ ജഡേജ ഷോ; ഓസ‍്‍ട്രേലിയയെ നാണംകെടുത്തി ബോ‍ർ‍ഡർ - ഗാവസ‍്‍കർ ട്രോഫി നിലനിർത്തി ഇന്ത്യപരിക്കിൽ നിന്നും തിരിച്ചു വരുമ്പോൾ ജഡേജയുടെ ബൗളിങ്ങിന് മൂർച്ച കൂടുകയാണ്. ഒപ്പം ഒരു ഓൾറൗണ്ടറെന്ന നിലയിൽ അയാൾ അടുത്ത തലത്തിലേക്ക് സഞ്ചരിക്കുക കൂടിയാണ് ചെയ്യുന്നത്. പലപ്പോഴും വലിയ പ്രതീക്ഷകൾ തന്ന് എന്നാൽ തൻ്റെ കഴിവിനൊത്ത പ്രകടനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ പറ്റാത്ത ജഡേജയെ ആയിരുന്നു അയാളുടെ കരിയറിൻ്റെ ആദ്യ പകുതിയിൽ കണ്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 25 വയസിനകം 3 ട്രിപ്പിൾ സെഞ്ചുറികൾ നേടിയ ഒരാൾ തൻ്റെ ബാറ്റിംഗ് കഴിവിനോട് നീതി കാണിക്കാതെ ബൗളിംഗ് മികവിൽ ടീമിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

സത്യത്തിൽ പരിക്കിനു മുൻപ് ജഡേജയുടെ ബാളിങ്ങിന് അൽപം മൂർച്ച കുറവായിരുന്നുവെന്നതായിരുന്നു സത്യം. അവസാനത്തെ 50 വിക്കറ്റുകളിലെത്താൻ കരിയറിൽ ഏറ്റവുമധികം കാലം വേണ്ടി വന്ന നാളുകളായിരുന്നു അത്. എന്നാൽ അതേ സമയം ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ അവസാന 500 റൺസുകൾ നേടാൻ അയാൾക്ക് വേണ്ടി വന്നത് വെറും 7 ടെസ്റ്റുകൾ മാത്രമായിരുന്നു. അത് കൊണ്ട് തന്നെയാണ് ഒരു ഓൾറൗണ്ടർ എന്ന നിലയിൽ അയാൾ നിലവാരത്തിനപ്പുറത്തേക്ക് ഉയരുന്നതും.

ഒരു ദിവസം മുൻപാണ് അയാൾ ഇയാൻ ബോതമിനു മാത്രം പിറകിൽ ഏറ്റവും വേഗത്തിൽ 2500 റൺസ്, 250 വിക്കറ്റ് ക്ലബ്ബിലെത്തുന്നത്. 500 റൺ, 50 വിക്കറ്റ് ക്ലബ്ബിലെത്താൻ 18 ടെസ്റ്റുകൾ വേണ്ടി വന്ന ജഡേജ 1000, 100 ലെത്തുന്നത് 30 ടെസ്റ്റുകൾ കൊണ്ടാണ്. 1500 ,150 ക്ലബ്ബിലെത്താൻ വീണ്ടും 12 ടെസ്റ്റുകൾ കൂടി. അടുത്ത 11 ടെസ്റ്റുകൾ കൊണ്ട് 2000, 200 ക്ലബ്ബിലെത്തിയ ജഡേജക്ക് 2500,250 ക്ലബ്ബിൽ പ്രവേശിക്കാൻ പിന്നീട് വേണ്ടി വന്നത് വെറും 9 ടെസ്റ്റുകൾ മാത്രമായിരുന്നു. അതായത് ആകെ 62 ടെസ്റ്റുകൾ.
ഇത്രയും മോശം ശരാശരിയില്‍ ഇന്ത്യൻ ടീമിൽ മറ്റാരും കളിച്ചിട്ടില്ല; പൊട്ടിത്തെറിച്ച് വെങ്കിടേഷ് പ്രസാദ്നിലവിലെ ഏത് ഓൾറൗണ്ടർമാരെ പരിഗണിച്ചാലും ആരും ജഡേജയ്ക്കൊപ്പം വരില്ലെന്ന് കണക്കുകൾ തെളിയിക്കും. പലപ്പോഴും രവിചന്ദ്രൻ അശ്വിൻ എന്ന ക്രിക്കറ്റ് ബ്രെയിന് ഒപ്പത്തിനൊപ്പം ബൗളിംഗ് മികവ് പുലർത്തുന്ന സമയത്ത് തന്നെ പല ടോപ് ഓർഡർ ബാറ്ററെക്കാളും മികച്ച ഇന്നിങ്ങ്സുകൾ തുടർച്ചയായി കളിക്കുന്നുവെന്നതും അയാളെ പകരം വെക്കാൻ കഴിയാത്തവനാക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ജഡേജയുടെ കുറഞ്ഞ ലക്ഷ്യം 100 ടെസ്റ്റുകളായിരിക്കും. അങ്ങനെ സംഭവിച്ചാൽ 100 ടെസ്റ്റുകൾക്കുള്ളിൽ 4000 റൺസും 400 വിക്കറ്റുകളും നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരാളും മറ്റാരുമാകില്ല.

Read Latest Sports News and Malayalam Newsundefined
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്