ആപ്പ്ജില്ല

ഹാരി കെയ്‍ന്‍റെ ബലത്തിൽ ഇംഗ്ലണ്ട് ഇന്നിറങ്ങുന്നു

ഏറ്റവും മികച്ച സ്ട്രൈക്കർ എന്നറിയപ്പെടുന്ന ഹാരി കെയിന്റെ നേതൃത്വത്തിലാണ് ഇം​ഗ്ലീഷ് പ

Samayam Malayalam 18 Jun 2018, 3:25 pm
പോർച്ചുഗലും സ്പെയ്നും ഫ്രാൻസും ജർമ്മനിയും അർജന്‍റീനയും ബ്രസീലുമുള്‍പ്പെടെയുള്ള ചാമ്പ്യന്മാരുടെ ആദ്യ പോരാട്ടങ്ങളെല്ലാം കഴിഞ്ഞു. ഇനിയിന്ന് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരം കളിക്കുകയാണ്. ടുണീഷ്യയ്‍ക്കെതിരെയാണ് നായകൻ ഹാരി കെയ്‍ന്‍റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ രാത്രി 11.30-നാണ് ഇംഗ്ലണ്ട് ടുണീഷ്യയെ നേരിടുന്നത്.
Samayam Malayalam harrykanejamievardy-cropped_1816tnjo6ndhl1eghh67z14a8q


ലോകഫുട്ബോളിൽ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്നറിയപ്പെടുന്ന ഹാരി കെയിന്റെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് പട. സെപ്റ്റംബർ മുതൽ ഇതുവരെ നടന്ന പത്ത് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇംഗ്ലണ്ടിന്റെ വരവെന്നതും ഏറെ ശ്രദ്ധേയമാണ്. പരിചയസമ്പത്ത് കുറവുള്ള പുത്തൻ താരനിരയാണ് ടീമിലുള്ളതെന്നതു മാത്രമാണ് ടീമിന്‍റെ പോരായ്മയായി വിമർശകർ ചൂണ്ടികാണിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്