ആപ്പ്ജില്ല

ക്രിസ്റ്റ്യാനോ ടീമിനൊപ്പം: കരുത്തോടെ പോർച്ചുഗൽ

ജൂൺ 15ന് യൂറോപ്യൻ കരുത്തരായ സ്പെയിനിന് എതിരെയാണ് ലോകകപ്പിൽ പോർച്ചുഗലിൻെറ ആദ്യമത്സരം

Samayam Malayalam 5 Jun 2018, 11:24 am
ലിസ്‍ബൺ: പോർച്ചുഗലിൻെറ ലോകകപ്പ് പരിശീലന ക്യാമ്പിൽ ഒപ്പം ചേർന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ ഫൈനലിന് ശേഷം താരം ഇപ്പോഴാണ് ടീമിനൊപ്പം ചേരുന്നത്.
Samayam Malayalam cristiano ronaldo joins portugals world cup squad
ക്രിസ്റ്റ്യാനോ ടീമിനൊപ്പം: കരുത്തോടെ പോർച്ചുഗൽ


ലോക ഫുട്ബോളിൽ നിലവിലെ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ എത്തിയത് പോർച്ചുഗലിന് കൂടുതൽ കരുത്ത് പകരും. ജൂൺ 15ന് യൂറോപ്യൻ കരുത്തരായ സ്പെയിനിന് എതിരെയാണ് ലോകകപ്പിൽ പോർച്ചുഗലിൻെറ ആദ്യമത്സരം.

ഗ്രൂപ്പ് ബിയിൽ മൊറോക്കോയും ഇറാനുമാണ് മറ്റ് രണ്ട് ടീമുകൾ. ലോകകപ്പ് സന്നാഹ മത്സരത്തിൽ വ്യാഴാഴ്ച പോർച്ചുഗൽ അൾജീരിയയെ നേരിടും. കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിൽ ടീം സമനില നേരിടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്