ആപ്പ്ജില്ല

World Cup 2018: കൊളംബിയൻ കടമ്പ കടക്കാൻ ഇംഗ്ലണ്ട്

ലോകകപ്പ് പ്രീ ക്വാ‍ർട്ടറിൽ കൊളംബിയയെ നേരിടാൻ ഇംഗ്ലണ്ട് ഇന്നിറങ്ങുന്നു

Samayam Malayalam 3 Jul 2018, 1:45 pm
സമാറ: ലോകകപ്പ് പ്രീ ക്വാ‍ർട്ടറിൽ കൊളംബിയയെ നേരിടാൻ ഇംഗ്ലണ്ട് ഇന്നിറങ്ങുന്നു. മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിന് കൊളംബിയക്കെതിരായ മത്സരം കടുത്തതാവും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കിലും മൂന്നാം മത്സരത്തിൽ ബെൽജിയത്തോട് തോറ്റിരുന്നു.
Samayam Malayalam World Cup - England Training
Soccer Football - World Cup - England Training - England Training Camp, St. Petersburg, Russia - June 30, 2018 England's Harry Kane and team mates during training. REUTERS/Lee Smith


ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെയും സെനഗലിനെയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനക്കാരായാണ് കൊളംബിയയുടെ വരവ്. ഹാരി കെയ്നിൻെറ നേതൃത്വത്തിൽ യുവനിരയുമായാണ് ഇംഗ്ലണ്ടിൻെറ വരവ്. പനാമയെ 6-1 അവർ തകർത്തിരുന്നു.

ഇന്ത്യൻ സമയം രാത്രി 11.30നാണ് ഇംഗ്ലണ്ട്-കൊളംബിയ മത്സരം. പ്രീ ക്വാ‍ർട്ടറിലെ മറ്റൊരു മത്സരത്തിൽ സ്വീഡൻ സ്വിറ്റ്സർലൻറിനെ നേരിടും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്