പരിശീലനത്തിനിടെ തലയിടിച്ചു വീണു: പെറു താരം ആശുപത്രിയിൽ
ടീമിലെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചാണ് ഫർഫാന് പരിക്കേറ്റത്
TNN 24 Jun 2018, 3:06 pm
മോസ്കോ: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് മുമ്പായുള്ള പരിശീലനത്തിനിടെ തല കൂട്ടിയിടിച്ച് പെറു സ്ട്രൈക്കർ ജെഫേഴ്സൺ ഫർഫാൻ ആശുപത്രിയിൽ. പരിശീലനത്തിനിടെ സഹതാരവുമായാണ് കൂട്ടിയിടിച്ചത്. ഫർഫാൻെറ പരിക്ക് സാരമല്ലെന്ന് പെറു ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
പക്ഷേ താരം ഇപ്പോഴും ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ശനിയാഴ്ച ടീമിലെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചാണ് ഫർഫാന് പരിക്കേറ്റത്. ലാറ്റിനമേരിക്കൻ ടീമായ പെറു ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു. ഇനി ഓസ്ട്രേലിയയുമായുള്ള മത്സരം മാത്രമാണ് അവർക്ക് അവശേഷിക്കുന്നത്.