ബ്യൂണസ് എെറിസ്: ലോകകപ്പിലെ അർജൻറീനയുടെ മോശം പ്രകടനത്തിൽ കോച്ച് സാംപോളിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം യുവാൻ സെബാസ്റ്റ്യൻ വെറോൺ. ഇറ്റാലിയൻ ലീഗിൽ 34 കളികളിൽ നിന്ന് 29 ഗോൾ നേടിയ കളിക്കാരനാണ് ഇക്കാർഡി. മികച്ച സ്ട്രൈക്കറായിട്ടും ഇക്കാർഡിയെ സാംപോളി ടീമിൽ ഉൾപ്പെടുത്തിയില്ല.
ഇക്കാർഡിയെ ഒഴിവാക്കായതിൻെറ ഫലമാണ് സാംപോളി ഇപ്പോൾ അനുഭവിക്കുന്നത്. അദ്ദേഹത്തിനെ എന്തിന് ഒഴിവാക്കിയെന്ന് സാംപോളിക്ക് മാത്രമേ അറിയൂവെന്നും വെറോൺ പറഞ്ഞു.
അർജൻറീന പ്രീ ക്വാർട്ടറിൽ എത്തുമെന്നാണ് കരുതുന്നത്. മെസ്സിക്ക് ഒറ്റയ്ക്ക് ഈ ടീമിനെ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. മെസ്സിക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂവെന്നും വെറോൺ പറഞ്ഞു.