ആപ്പ്ജില്ല

ഫ്രാൻസിന് ഭീഷണിയാണ് ബെൽജിയം നായകൻ; കാരണം ഇതാണ്

ആധികാരികമായ പ്രകടനത്തോടെ സെമിഫൈനൽ വരെയെത്തിയ ബെൽജിയത്തെ മുന്നിൽ നിന്ന് നയിച്ചത് ഹസാർഡ് തന്നെയാണ്

Samayam Malayalam 9 Jul 2018, 4:34 pm
സെൻറ് പീറ്റേഴ്സ് ബെർഗ്: ഈ ലോകകപ്പിൽ ബെൽജിയത്തെ നയിക്കേണ്ടിയിരുന്നത് പ്രതിരോധനിര താരം വിൻസെൻറ് കൊമ്പനി ആയിരുന്നു. എന്നാൽ കൊമ്പനിക്ക് പരിക്കേറ്റതോടെ ആ ഉത്തരവാദിത്വം ഈഡൻ ഹസാർഡിൻെറ ചുമലിലായി. ആധികാരികമായ പ്രകടനത്തോടെ സെമിഫൈനൽ വരെയെത്തിയ ബെൽജിയത്തെ മുന്നിൽ നിന്ന് നയിച്ചത് ഹസാർഡ് തന്നെയാണ്.
Samayam Malayalam france vs belgium eden hazard the leader of belgium
ഫ്രാൻസിന് ഭീഷണിയാണ് ബെൽജിയം നായകൻ; കാരണം ഇതാണ്


സെമിഫൈനലിൽ ഫ്രാൻസ് ഹസാർഡിനെ ഭയക്കേണ്ടതുണ്ട്. കാരണം മറ്റൊന്നുമല്ല, ഹസാർഡ് കളി പഠിച്ചത് ഫ്രാൻസിലാണ് എന്നത് തന്നെ. 14ാം വയസ്സിൽ അദ്ദേഹം ഫ്രഞ്ച് ലീഗിൻെറ ഭാഗമായി. ഫ്രഞ്ച് ലീഗായ ലിഗെ 1ൽ പ്രൊഫഷണൽ ഫുട്ബോളറായി വളർന്നു. 2012ലാണ് ചെൽസി ഹസാർഡിനെ സ്വന്തമാക്കുന്നത്. പിന്നീട് ആറ് സീസണുകളിലായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലായിരുന്നു ഹസാർഡിൻെറ പടയോട്ടം.

തന്നെ ഏറ്റവും സ്വാധീനിച്ച കളിക്കാരൻ ഫ്രഞ്ച് ഇതിഹാസമായ സിനദെയ്ൻ സിദാൻ ആണെന്ന് ഹസാർഡ് പറഞ്ഞിട്ടുണ്ട്. ഒടുവിൽ സിദാൻെറ നാട്ടുകാർക്കെതിരെ തന്നെ പോരാട്ടത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് ഹസാർഡ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്