ആപ്പ്ജില്ല

World Cup 2018: റഷ്യൻ ലോകകപ്പിൻെറ താരമാവാൻ ഇവർ

ക്രൊയേഷ്യൻ നായകനായ ലൂക്ക മോഡ്രിച്ചിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്

Samayam Malayalam 15 Jul 2018, 5:35 pm
മോസ്കോ: ലോകകപ്പ് ഫൈനലിൽ ഫ്രാൻസും ക്രൊയേഷ്യയും കലാശ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ലോക ഫുട്ബോളിലെ പുതിയ രാജാക്കൻമാരുടെ പട്ടാഭിഷേകത്തൊടൊപ്പം തന്നെ ഈ ലോകകപ്പിലെ മികച്ച താരത്തെയും ഇന്ന് പ്രഖ്യാപിക്കും. ക്രൊയേഷ്യൻ നായകനായ ലൂക്ക മോഡ്രിച്ചിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഫൈനലിലെ പ്രകടനവും പരിഗണിക്കപ്പെടും.
Samayam Malayalam golden ball 2018 chances for griezmann modric and mbappe
World Cup 2018: റഷ്യൻ ലോകകപ്പിൻെറ താരമാവാൻ ഇവർ


ഫ്രാൻസിൻെറ മൂന്ന് താരങ്ങൾ സാധ്യതാ ലിസ്റ്റിൽ മുന്നിലുണ്ട്. ഗ്രീസ്‍മാൻ, എംബാപ്പെ, പോഗ‍്‍ബ എന്നിവരാണ് ടീമിൻെറ മുന്നേറ്റത്തിൽ മുഖ്യപങ്ക് വഹിച്ചവർ. എംബാപ്പെക്ക് മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലഭിക്കാനാണ് കൂടുതൽ സാധ്യത. മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തിൻെറ ഈഡൻ ഹസാർഡും ഈ ലോകകപ്പിൻെറ താരമാവാൻ ഏറെ സാധ്യതയുള്ള താരമാണ്.

ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനായ ഇംഗ്ലണ്ടിൻെറ ഹാരി കെയ്ൻ ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പുരസ്കാരം ഉറപ്പിച്ച് കഴിഞ്ഞു. മികച്ച ഗോൾകീപ്പർപ്പുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഫ്രാൻസിൻെറ ഹ്യൂഗോ ലോറിസിന് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്