ആപ്പ്ജില്ല

ലോകകപ്പിലെ ഏറ്റവും വില കൂടിയ പരിശീലകർ

മികച്ച പരിശീലകർ കളിക്കാരെ പോലെ തന്നെ വില പിടിപ്പുള്ളവരാണ്

TNN 24 Jun 2018, 12:52 pm
മോസ്കോ: ഫുട്ബോളിൽ പരിശീലകരുടെ പ്രാധാന്യം വളരെ വലുതാണ്. കളിക്കായി കളത്തിൽ ഇറങ്ങുന്നില്ലെങ്കിലും ആസൂത്രണത്തിലും തന്ത്രങ്ങളിലും അവരാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. മികച്ച പരിശീലകർ സ്വാഭാവികമായും കളിക്കാരെ പോലെ തന്നെ വില പിടിപ്പുള്ളവരാണ്.
Samayam Malayalam 64416437


റഷ്യ ലോകകപ്പിലെ ഏറ്റവും വിലപിടിപ്പുള്ള പരിശീലകൻ നിലവിലുള്ള ചാമ്പ്യൻമാരായ ജർമ്മനിയുടെ ജോക്വിം ലോവാണ്. 3.8 മില്യൺ യൂറോയാണ് അദ്ദേഹത്തിൻെറ ഒരു വർഷത്തേക്കുള്ള പ്രതിഫലം. 3.6 മില്യൺ യൂറോ വീതം പ്രതിഫലമുള്ള ബ്രസീലിൻെറ ടിറ്റെയും ഫ്രാൻസിൻെറ ദിദിയർ ദെഷാംപ്സുമാണ് രണ്ടാമത്.

റഷ്യയുടെ സ്റ്റാനിസ്ലാവ് ചെർച്ചെസോവ് (2.5 മില്യൺ), പോർച്ചുഗലിൻെറ ഫെർണാണ്ടോ സാൻോറസ് (2.2 മില്യൺ), ഇറാൻെറ കാർലോസ് ക്വിറോസ് (1.9 മില്യൺ), ഇംഗ്ലണ്ടിൻെറ ഗാരി സൗത്ത് ഗേറ്റ് (1.9 മില്യൺ), അർജൻറീനയുടെ ജോർജ് സാംപോളി (1.6 മില്യൺ) എന്നിവരും പട്ടികയിലെ വമ്പൻ പേരുകാരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്