ആപ്പ്ജില്ല

ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിൽ അഴിമതി; യുവേഫ മുൻ പ്രസിഡന്റ് അറസ്റ്റിൽ

ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളിൽ 16 പേർ ഇപ്പോഴും അന്വേഷണം നേരിടുന്നുണ്ട്.

Samayam Malayalam 18 Jun 2019, 4:08 pm
പാരിസ്: ഫുട്ബോൾ ലോകകപ്പ് 2022ൽ ഖത്തറിൽ അഴിമതി ആരോപിച്ച് യുവേഫ മുൻ പ്രസിഡന്റും മുൻ ഫ്രഞ്ച് താരവുമായ മിഷേൽ പ്ലാറ്റിനിയെ (63) അറസ്റ്റ് ചെയ്തു. പാരീസിന് സമീപത്തുവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാർട്ട് റിപ്പോർട്ട് ചെയ്തു.
Samayam Malayalam platiny


2018 ലോകകപ്പ് വേദി റഷ്യക്ക് അനുവദിച്ചുകിട്ടിയതിനോടൊപ്പമാണ് 2022 ലോകകപ്പ് വേദിയും പ്രഖ്യാപിച്ചത്. ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ലോകകപ്പ് വേദിക്കായി ഖത്തറിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനു മുമ്പ് ഫുട്ബോൾ സംഘാടകരായ മുഹമ്മദ് ബിൻ ഹമ്മാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് പ്ലാറ്റിനി പറഞ്ഞിരുന്നു.

ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളിൽ 16 പേർ ഇപ്പോഴും അന്വേഷണം നേരിടുന്നുണ്ട്. 2007 മുതൽ 2015 വരെ ഫിഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിയെ ആറ് വർഷത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. പിന്നീടത് നാലുവർഷമാക്കി ചുരുക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്