ആപ്പ്ജില്ല

തുടക്ക മത്സരത്തില്‍ സൗദിയെ നിലംപരിശാക്കി റഷ്യന്‍ പട

സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യ തോല്‍പ്പിച്ചത്

Samayam Malayalam 14 Jun 2018, 11:38 pm
മോസ്‌കോ: ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക്‌ ഉജ്ജ്വല വിജയം. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യ തോല്‍പ്പിച്ചത്.
Samayam Malayalam world-cup-group-arabia-russia-vs-saudi_c41ac1fa-6ffb-11e8-bbf6-b72314b60444


ആദ്യ പകുതിയില്‍ രണ്ടടിച്ച റഷ്യരണ്ടാം പകുതിയില്‍ മൂന്നുഗോളുകള്‍ കൂടി നേടി. 12ാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ് ആദ്യ ഗോള്‍ നേടിയത്‌. പിന്നീട്‌ പകരക്കാരനായി കളത്തിലറങ്ങിയ ചെറിഷേവാണ്‌ രണ്ടാം ഗോള്‍ നേടിയത്‌. റഷ്യക്ക് വേണ്ടി ഗസിന്‍സ്‌കി, ചെറിഷേവ്, ഡിസ്യുബ, ഗോലോവിന്‍ എന്നിവരാണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റില്‍ ഒഴികെ ഒരിക്കല്‍ പോലും റഷ്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സൗദിക്കായില്ല. പതിനൊന്നാം മിനിറ്റില്‍ തന്നെ റഷ്യ ലക്ഷ്യത്തില്‍ എത്തി.

രണ്ടാം പകുതി തുടങ്ങിയതോടെ റഷ്യ കൂടുതല്‍ മികച്ച ഫോമിലായി. അതോടെ സൗദിയുടെ നില വീണ്ടും പരുങ്ങലിലായി. മത്സരത്തില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചിട്ടും മികച്ച ഒരു നീക്കം പോലും നടത്താന്‍ സൗദിക്കായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്