ആപ്പ്ജില്ല

പ്രീ ക്വാർട്ടറിൽ കടന്ന് കൂടി; അർജൻറീന 1990 ആവർത്തിക്കുമോ ?

നിർണായക മത്സരത്തിൽ നൈജീരിയയെ പരാജയപ്പെടുത്തി മെസ്സിയും കൂട്ടരും തിരിച്ച് വന്നിരിക്കുകയാണ്

TNN 28 Jun 2018, 2:39 pm
ഒത്തിണക്കമില്ലാത്ത ടീം, മോശം പ്രതിരോധം, ഒരു കളിക്കാരനിലുള്ള അമിത പ്രതീക്ഷ, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവലിൻെറ വക്കിലെത്തിയ ശേഷം അപ്രതീക്ഷിതമായ തിരിച്ചു വരവ്. 1990ലെ ലോകകപ്പിൽ മറഡോണയുടെ നേതൃത്വത്തിലുള്ള അർജൻറീന ടീമിൻെറ അവസ്ഥ ഇതായിരുന്നു. 28 വർഷങ്ങൾക്കിപ്പുറം മെസ്സിയും കൂട്ടരും അത് തന്നെയാണ് ആവർത്തിക്കുന്നത്.
Samayam Malayalam 64772768


ഗ്രൂപ്പ് ഘട്ടത്തിൽ കടന്നു കൂടിയ മറഡോണയുടെ അർജൻറീന അന്ന് ഫൈനൽ വരെയെത്തി. ഫൈനലിൽ പക്ഷേ പശ്ചിമ ജർമ്മനിയോട് തോൽക്കുകയായിരുന്നു. മെസ്സിയുടെ ടീമിന് അത് പോലെ തിരിച്ച് വരാൻ സാധിക്കുമോ എന്നാണ് ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്നത്.

1986ലെ ജേതാക്കളായാണ് അർജൻറീന 1990 ലോകകപ്പിനെത്തുന്നത്. എന്നാൽ ആദ്യമത്സരത്തിൽ തന്നെ കാമറൂണിനോട് 1-0ന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയെങ്കിലും മൂന്നാം മത്സരത്തിൽ റൊമാനിയയോട് സമനില വഴങ്ങി.

2018ൽ ആദ്യ മത്സരത്തിൽ സമനിലയോടെയാണ് അർജൻറീന തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് മൂന്ന് ഗോളിന് തോറ്റതോടെ പ്രതിസന്ധിയിലായി. എന്നാൽ നിർണായക മത്സരത്തിൽ നൈജീരിയയെ പരാജയപ്പെടുത്തി മെസ്സിയും കൂട്ടരും തിരിച്ച് വന്നിരിക്കുകയാണ്. പ്രീ ക്വാർട്ടറിൽ ഫ്രാൻസാണ് അർജൻറീനയുടെ എതിരാളികൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്