ബെർലിൻ: ലോകകപ്പിൽ ദയനീയമായി പരാജയപ്പെട്ട് ഒന്നാം റൗണ്ടിൽ പുറത്തായെങ്കിലും ജർമ്മനിയുടെ പരിശീലകനായി ജോക്വിം ലോ തന്നെ തുടരുമെന്ന് റിപ്പോർട്ട്. ജോക്വിം ലോ പരിശീലകനായി തുടരുമെന്ന് ജർമ്മൻ മാധ്യമങ്ങൾ തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പിൽ രണ്ട് പരാജയങ്ങളുമായാണ് ടീം ഒന്നാം റൗണ്ടിൽ പുറത്തായത്.
ടീമിനെ പുനരുജ്ജീവിപ്പിക്കാൻ ജോക്വിം ലോക്ക് കഴിയുമെന്ന് തന്നെയാണ് ജർമ്മൻ ഫുട്ബോൾ ഫെഡറേഷൻ കരുതുന്നത്. ആദ്യ മത്സരത്തിൽ മെക്സിക്കോയോടും അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയോടുമാണ് ജർമ്മനി തോറ്റത്. 1930ന് ശേഷം ആദ്യമായാണ് ടീം പ്രീ ക്വാർട്ടർ കാണാതെ പുറത്താവുന്നത്.
നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ ജയിക്കാൻ സാധിക്കാത്ത ടീം പ്രീ ക്വാർട്ടർ അർഹിക്കുന്നില്ലെന്ന് ജോക്വിം ലോ തുറന്നടിച്ചിരുന്നു.