ആപ്പ്ജില്ല

മെസിക്ക് മുടക്കിയ പണം 6 മാസത്തിൽ പിഎസ‍്‍ജി തിരിച്ച് പിടിക്കും?! ജഴ‍്‍സി വിൽപന പൊടിപൊടിക്കുന്നു!

ലയണല്‍ മെസിയുടെ പി എസ് ജി ജഴ‍്‍സി ക്ലബ്ബിന്റെ വെബ്‌സൈറ്റ് വഴി റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റഴിഞ്ഞത്. ഇരുപത് മിനുട്ടില്‍ മുഴുവന്‍ ഷര്‍ട്ടുകളും വിറ്റു പോയി. ആറ് മാസം കൊണ്ട് മെസിക്ക് വേണ്ടി ചെലവഴിച്ച ട്രാന്‍സ്ഫര്‍ പണം പി എസ് ജി തിരിച്ചുപിടിക്കുമെന്ന നിലയാണിപ്പോള്‍...

Curated bySreejith Vallikunnu | Samayam Malayalam 12 Aug 2021, 11:08 am
ലയണല്‍ മെസിക്ക് വേണ്ടി മുടക്കിയ പണം ആറ് മാസത്തെ ഷര്‍ട്ട് വില്‍പ്പന കൊണ്ട് പി എസ് ജി തിരിച്ചു പിടിക്കും, അതാണ് കച്ചവടം! ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്റെ ട്വീറ്റാണിത്. സംഗതി അണുവിട തെറ്റാതെ സംഭവിച്ചു കൊണ്ടിരിക്കുന്നു. പി എസ് ജിയുടെ വെബ്‌സൈറ്റില്‍ ജഴ‍്‍സി കച്ചവടം ആരംഭിച്ച് ഇരുപത് മിനിറ്റിനുള്ളില്‍ എല്ലാം കാലിയായി. മുപ്പതാം നമ്പര്‍ ജഴ്‌സിയുടെ ഹോം ആന്‍ഡ് എവേ മാതൃകകളാണ് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. ഒരു ജഴ്‌സിക്ക് 92 പൗണ്ടാണ് വില.
Samayam Malayalam argentina star lionel messi psg shirts reportedly sell out in record time
മെസിക്ക് മുടക്കിയ പണം 6 മാസത്തിൽ പിഎസ‍്‍ജി തിരിച്ച് പിടിക്കും?! ജഴ‍്‍സി വിൽപന പൊടിപൊടിക്കുന്നു!


വിൽപ്പന പൊടിപൊടിക്കും

ഷര്‍ട്ട് വില്‍പ്പനയിലൂടെ മാത്രം മെസിയുടെ 25-30 മില്യണ്‍ പൗണ്ട് ശമ്പളം പി എസ് ജിക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് മോര്‍ഗന്‍ നിരീക്ഷിക്കുന്നത്. ബാഴ്‌സയില്‍ മെസി ആദ്യം ധരിച്ചിരുന്നത് മുപ്പതാം നമ്പര്‍ ആയിരുന്നു. അതേ മാതൃകയിലാണ് പി എസ് ജിയിലും മുപ്പതാം നമ്പര്‍ ആദ്യം ധരിക്കുന്നത്. ഇതാണ് ആദ്യ ഘട്ടത്തില്‍ വിറ്റഴിക്കപ്പെടുക. എന്നാല്‍, പത്താം നമ്പര്‍ ജഴ്‌സിയിലേക്ക് മെസി മാറുന്നതോടെ, വീണ്ടും മറ്റൊരു റെക്കോര്‍ഡ് വില്‍പ്പന പി എസ് ജി പദ്ധതിയിടുന്നുണ്ടാകണം.

(AP Photo/Francois Mori)

ചാമ്പ്യന്‍സ് ലീഗ് മണക്കുന്നുണ്ട്...

ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുമായി കരാറൊപ്പിട്ടതോടെ അതുമായി ബന്ധപ്പെട്ട് മുന്‍താരങ്ങളുടെയും സഹതാരങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വ്യത്യസ്തമായ കമെന്റുകള്‍ പുറത്തു വന്നു. അതില്‍ ശ്രദ്ധേയം മെസിയുടെ ആദ്യ കരിയര്‍ ഗോളിന് വഴിയൊരുക്കിയ റൊണാള്‍ഡീഞ്ഞോയുടേതാണ്. പി എസ് ജിക്ക് ഒരു ചാമ്പ്യന്‍സ് ലീഗ് മണക്കുന്നുണ്ടെന്നാണ് റൊണാള്‍ഡീഞ്ഞോ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്നെ പോലെ ബാഴ്‌സയിലും പി എസ് ജിയിലും കളിക്കാന്‍ മെസിക്കും സാധിച്ചിരിക്കുന്നു. അതില്‍ വലിയ സന്തോഷമുണ്ടെന്നും റൊണാള്‍ഡീഞ്ഞോ ട്വീറ്റ് ചെയ്തു.

(AP Photo/Francois Mori)

ഞങ്ങള്‍ വീണ്ടും ഒരുമിക്കുന്നു...

മെസിയുടെ വരവിനെ നെയ്മര്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ വീണ്ടും ഒരുമിക്കുന്നു എന്നാണ് ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ട്വീറ്റ്. ബാഴ്‌സലോണയില്‍ ഇവര്‍ ഒരുമിച്ചപ്പോള്‍ രണ്ട് ലാ ലിഗ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയിരുന്നു. 2014-15 സീസണില്‍ ബാഴ്‌സലോണ യൂറോപ്പിലെ ഏറ്റവും വിനാശകാരികളായ അറ്റാക്കിംഗ് ത്രയങ്ങളെ അവതരിപ്പിച്ചു. മെസി-സുവാരസ്-നെയ്മര്‍. പി എസ് ജി ലക്ഷ്യമിടുന്നത് മെസി-നെയ്മര്‍-എംബാപെ ത്രയത്തെയാണ്.

(AP Photo/Francois Mori)

Also Read: മെസി പിഎസ്ജിയിൽ എത്തിയത് വെറുതെയല്ല; മുന്നിൽ സുപ്രധാന ലക്ഷ്യം, തുറന്നുപറഞ്ഞ് താരം!!

ഇനിയെസ്റ്റയുടെ ഹൃദയം തകരുന്നു...

ബാഴ്‌സലോണക്കല്ലാതെ മറ്റൊരു ജഴ്‌സിയില്‍ മെസി കളിക്കാനിറങ്ങുന്നത് കാണേണ്ടി വരുന്നത് ഹൃദയഭേദകമാണെന്ന് മുന്‍ സഹതാരം ആന്ദ്രെ ഇനിയെസ്റ്റ. ആഭ്യന്തരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, ഈ ട്രാന്‍സ്ഫറില്‍ നിന്ന് മുക്തമാകാന്‍ ബാഴ്‌സക്ക് സമയമെടുക്കും. മെസിയെ പോലൊരു താരത്തെ താന്‍ കണ്ടിട്ടില്ലെന്നും ഇനിയെസ്റ്റ പറഞ്ഞു.

(AP Photo/Rafael Yaghobzadeh)

ഓതറിനെ കുറിച്ച്
Sreejith Vallikunnu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്