ബാഴ്സലോണ: നായകൻ ലയണൽ മെസി ഫ്രീകിക്കിലൂടെ നേടിയ അതിമനോഹരമായ ഗോൾ ബാഴ്സലോണക്ക് തകർപ്പൻ ജയം സമ്മാനിച്ചു. അത്ലറ്റിക് ബിൽബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഒരർഥത്തിൽ ഇതൊരു പകവീട്ടൽ കൂടിയാണ്. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ചതിന് ബാഴ്സലോണയുടെ മധുരപ്രതികാരം. ബാഴ്സലോണക്കായി 650ാം ഗോളാണ് മെസി നേടിയത്. കഴിഞ്ഞ അഞ്ച് സീസണിനിടയിൽ മെസി നേടുന്ന 21ാം ഫ്രീകിക്ക് ഗോൾ കൂടിയാണിത്. മത്സരം തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ആരാധകരെയും എതിർ ടീമിനെയും സ്തബധരാക്കി മെസിയുടെ ഫ്രീകിക്ക് ഗോൾ പിറന്നത്.
Also Read: ബാഴ്സലോണ മെസിക്ക് നൽകുന്ന പ്രതിഫലം പുറത്ത്; തുക കേട്ട് ഞെട്ടി കായികലോകം, നടപടിക്കൊരുങ്ങി ക്ലബ്ബ്!!
49ാം മിനിറ്റിലെ സെൽഫ് ഗോൾ അത്ലറ്റിക്കിനെ രക്ഷിച്ചുവെന്ന് തോന്നിച്ചതാണ്. എന്നാൽ മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ അൻേറാണിയോ ഗ്രീസ്മാൻ വിജയഗോൾ നേടി. വിജയത്തോടെ ബാഴ്സലോണ ലാലിഗ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.