ആപ്പ്ജില്ല

സുവാരസ് യുവൻറസിലേക്ക്; മെസി - റൊണാൾഡോ ക്ലബ്ബിൽ അംഗമാവും!!

ബാഴ്സലോണ താരം ലൂയി സുവാരസ് വരുന്ന സീസണിൽ യുവൻറസിനായി ബൂട്ടണിയുമെന്ന് സൂചന.

Samayam Malayalam 5 Sept 2020, 5:36 pm
ബാഴ്സലോണയുടെ ഉറുഗ്വെൻ സ്ട്രൈക്കർ ലൂയി സുവാരസ് ഇറ്റാലിയൻ ക്ലബ്ബ് യുവൻറസിലേക്ക് മാറുമെന്ന് സൂചന. ബാഴ്സലോണ വിടുകയാണെന്ന് നേരത്തെ തന്നെ താരം ടീം മാനേജ്മെൻറിനെ അറിയിച്ചിട്ടുണ്ട്. 10 മില്യൺ യൂറോയ്ക്ക് രണ്ട് വർഷത്തെ കരാറിൽ സുവാരസിനെ എത്തിക്കാനാണ് യുവൻറസിൻെറ ശ്രമമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam Suarez
ലൂയി സുവാരസ്


യുവൻറസിലെത്തുകയാണെങ്കിൽ ലോക ഫുട്ബോൾ ചരിത്രത്തിലെ ഒരു അപൂർവ നേട്ടത്തിനും സുവാരസ് ഉടമയാവും. ആധുനിക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം നിന്ന് കളിക്കുന്ന 14ാമത്തെ താരമായി സുവാരസ് മാറും. 13 കളിക്കാരണ് ഇത് വരെ ഇരുവർക്കും ഒപ്പം കളിച്ചിട്ടുള്ളത്. ക്ലബ്ബ് തലത്തിൽ മാത്രം നോക്കിയാൽ നാലാമത്തെ താരമാവും സുവാരസ്.

Also Read: മെസി ബാഴ്സ വിടാത്തത് ഒറ്റക്കാരണത്താൽ മാത്രം; അതാണ് പിടിച്ച് നിർത്തിയത്, ടീം മാനേജ്മെൻറ് ദുരന്തമാണെന്ന് താരം!!

ലയണൽ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുവാരസ്. മെസി ബാഴ്സയിൽ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതിൽ നിന്ന് പിൻമാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാൽ താരം തൻെറ തീരുമാനം മാറ്റില്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞു. അത്ലറ്റികോ മാഡ്രിഡ്, പിഎസ്ജി, ലെസ്റ്റർ സിറ്റി തുടങ്ങിയ ടീമുകളും സുവാരസിനെ എത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്