ആപ്പ്ജില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിൽ വലിയ പ്രശ്നങ്ങൾ; ക്ലബ്ബിൽ സുപ്രധാന അഴിച്ചുപണി വന്നേക്കും, സൂചനകൾ ഇങ്ങനെ

സൗദി പ്രൊ ലീഗ് ( Saudi Pro League ) ഫുട്ബോളിൽ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ( Cristiano Ronaldo ) അൽ നസർ എഫ് സിക്ക് ( Al Nassr F C ) കടുത്ത പ്രതിസന്ധി എന്ന് സൂചന. 2023 - 2024 സീസൺ സൗദി പ്രൊ ലീഗിൽ 10 മത്സരങ്ങൾ കൂടി മാത്രം ശേഷിക്കേയാണ് അൽ നസറിൽ ചില പ്രശ്നങ്ങൾ തലപൊക്കിയത്.

Curated byഗോകുൽ എസ് | Samayam Malayalam 21 Mar 2024, 12:21 am

ഹൈലൈറ്റ്:

  • അൽ നസർ എഫ് സിയിൽ ആഭ്യന്തര പ്രശ്നങ്ങൾ എന്ന് റിപ്പോർട്ട്
  • സൗദി പ്രൊ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ
  • എ എഫ് സി ചാംപ്യൻസ് ലീഗിൽ നിന്ന് അൽ നസർ പുറത്തായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ
സൗദി പ്രൊ ലീഗ് (Saudi Pro League) ക്ലബ്ബായ അൽ നസർ എഫ് സിയിൽ (Al Nassr FC) ആഭ്യന്തര പ്രശ്നങ്ങൾ തലപൊക്കിയതായി സൂചന. പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) അടക്കമുള്ള വൻ താരങ്ങളെ സ്വന്തമാക്കി ലോക ശ്രദ്ധയിലേക്ക് ഉയർന്ന ക്ലബ്ബാണ് അൽ അലാമി എന്ന് അറിയപ്പെടുന്ന അൽ നസർ. 2023 - 2024 സൗദി പ്രൊ ലീഗിൽ 24 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 56 പോയിന്റുമായി അൽ നസർ രണ്ടാം സ്ഥാനത്താണ്. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത അൽ ഹിലാൽ എഫ് സി യാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 24 മത്സരങ്ങളിൽ 68 പോയിന്റ് അൽ ഹിലാലിന് ഉണ്ട്. അതായത് ലീഗിൽ 10 റൗണ്ട് മത്സരങ്ങൾ ശേഷിക്കേ കിരീടം നേടുക എന്നത് അൽ നസറിനെ സംബന്ധിച്ച് അപ്രായോഗിക ലക്ഷ്യമാണ്.
അതിനിടെ എ എഫ് സി ചാംപ്യൻസ് ലീഗിൽ നിന്നും അൽ നസർ എഫ് സി പുറത്തായിരുന്നു. യു എ ഇ ക്ലബ്ബായ അൽ എയ്‌ൻ എഫ് സിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 3 - 1 നു പരാജയപ്പെട്ടാണ് ക്വാർട്ടർ ഫൈനലിൽ അൽ നസർ പുറത്തായത്. ലീഗ് കിരീടം ലഭിക്കില്ലെന്ന് ഏകദേശം വ്യക്തമാകുകയും എ എഫ് സി ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ പുറത്താകുകയും ചെയ്തതോടെ അൽ അലാമിയിൽ ആഭ്യന്തര പ്രശ്നം ഉടലെടുത്തതായാണ് പുറത്തു വരുന്ന വിവരം.


ക്ലബ് പ്രസിഡന്റും ബോർഡ് അംഗങ്ങളും രാജിവയ്ക്കാൻ ഒരുങ്ങുന്നു എന്നാണ് സൗദിയിൽ നിന്നുള്ള വിവരം. അൽ അലാമി പ്രസിഡൻറായ ഖലീദ് ബിൻ ഫഹദ് ക്ലബ് വിടാനുള്ള തീരുമാനം എടുത്തതായാണ് സൂചന. ക്ലബ്ബിന്റെ മുഴുവൻ ബോർഡ് അംഗങ്ങൾക്കും ഒപ്പം പുറത്തു പോകാനാണ് ഖലീദ് ബിൻ ഫഹദിന്റെ തീരുമാനം എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, ഇക്കാര്യങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി കളിക്കില്ല, സുപ്രധാന തീരുമാനമെടുത്ത് പരിശീലകൻ; ഇതിന് കാരണം അറിയാം
എ എഫ് സി ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ അൽ നസർ പുറത്തായതോടെയാണ് ഖലീദ് ബിൻ ഫഹദും ഡയറക്ടർ ബോർഡ് അംഗങ്ങളും രാജി വയ്ക്കാൻ തീരുമാനിച്ചത്. സൗദി പ്രൊ ലീഗ് കിരീടം ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായതിനു പിന്നാലെ എ എഫ് സി ചാംപ്യൻസ് ലീഗിൽ പുറത്തായതാണ് അൽ നസർ എഫ് സി മാനേജ്‌മെന്റിനെ കടുത്ത തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. ഇതിനിടെ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് മിഗ്വേൽ റിബെയ്റൊയെ കൊണ്ടുവരാൻ നടത്തിയ നീക്കം പരാജയപ്പെട്ടു. റിവൊ അവെ എഫ് സിയുടെ മുൻ സ്പോർട്ടിംഗ് ഡയറക്ടർ ആയിരുന്നു മിഗ്വേൽ റിബെയ്റൊ.

മാഴ്സെലൊ സലാസറാണ് നിലവിൽ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ. പോർച്ചുഗൽ സംഘമാണ് അൽ അലാമിയുടെ പരിശീലകർ എന്നതും ശ്രദ്ധേയം. മുഖ്യ പരിശീലകൻ ലൂയിസ് കാസ്ട്രൊ, അസിസ്റ്റന്റ് കോച്ചുമാരായ ജാവൊ ബ്രണ്ടാവോ, വിക്ടർ സെവേരിനൊ, ഗോൾ കീപ്പിംഗ് കോച്ചായ ഡാനിയേൽ കൊറെയ്റ, ഡവലപ്മെന്റ് കോച്ചായ നുനൊ ബാറ്റിസ്റ്റ എന്നിവരെല്ലാം പോർച്ചുഗലിൽ നിന്നുള്ളവരാണ്.

ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ ആരാധകർക്ക് പുതിയ ആശങ്ക; താരത്തിന്റെ കാലിന് ഇതെന്ത് പറ്റി, പുറത്ത് വന്ന ചിത്രം വലിയ ചർച്ചയാകുന്നു
രാജ്യാന്തര ഇടവേളയ്ക്കായി പിരിഞ്ഞ സൗദി പ്രൊ ലീഗിൽ, അൽ നസറിന്റെ അടുത്ത മത്സരം മാർച്ച് 31 ന് അൽ തായ് എഫ് സിക്ക് എതിരേയാണ്. ഇതിനിടെ രാജ്യാന്തര ഫുട്ബോളിൽ മാർച്ച് 27 ന് സ്ലോവേനിയയ്ക്കെതിരേ പോർച്ചുഗലിനായി റൊണാൾഡോ കളിച്ചേക്കും.
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്