ആപ്പ്ജില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് വൻ തിരിച്ചടി, ഇനി ആ സ്വപ്നം അവസാനിപ്പിക്കാം; ആരാധകരും കട്ടക്കലിപ്പിൽ, കാരണം ഇങ്ങനെ

പോർച്ചുഗൽ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ( Cristiano Ronaldo ) ഇല്ലാതെ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിക്ക് ( Al Nassr F C ) വേണ്ടി ഇറങ്ങിയില്ലെങ്കിൽ ടീം ജയിക്കില്ലെന്ന് ആരാധകർ. സൗദി പ്രൊ ലീഗിൽ നാല് ഗോൾ നേടിയിട്ടും ജയിക്കാൻ അൽ നസർ എഫ് സിക്ക് സാധിക്കാതിരുന്നതോടെയാണ് ആരാധകർ ഇത്തരത്തിൽ പ്രതികരിച്ചത്.

Curated byഗോകുൽ എസ് | Samayam Malayalam 1 Mar 2024, 5:02 pm

ഹൈലൈറ്റ്:

  • ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഇല്ലാതെ ഇറങ്ങിയ അൽ നസർ എഫ് സിക്ക് സമനില മാത്രം
  • സി ആർ 7 ന് ഒരു മത്സര വിലക്ക് നേരിട്ടതാണ് അൽ നസറിന് ക്ഷീണമായത്
  • സൗദി പ്രൊ ലീഗ് കിരീടം അൽ നസറിന് നഷ്ടമായെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Al Nassr FC
അൽ നസർ
സൗദി പ്രൊ ലീഗ് (Saudi Pro League) ഫുട്ബോളിൽ അൽ നസർ എഫ് സിക്ക് (Al Nassr FC) അപ്രതീക്ഷിത സമനില. പോർച്ചുഗൽ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) അഭാവത്തിൽ ഇറങ്ങിയ അൽ നസർ എഫ് സി 4 - 4 ന് അൽ ഹസം എഫ് സിയുമായി സമനിലയിൽ പിരിഞ്ഞു. നാല് ഗോൾ നേടിയിട്ടും അൽ നസറിന് ജയിക്കാൻ സാധിക്കാതിരുന്നത് ആരാധകരെ പ്രകോപിപ്പിച്ചു. മാത്രമല്ല, ലീഗിൽ ആകെയുള്ള 18 ടീമുകളിൽ നിലവിൽ 17 -ാം സ്ഥാനത്താണ് അൽ ഹസം. അൽ നസറിന് എതിരായ മത്സരത്തിന് മുൻപ് 18 -ാം സ്ഥാനത്തായിരുന്നു അൽ ഹസം എന്നതും ശ്രദ്ധേയം. ഈ സമനിലയോടെ ടീമിന്റെ ലീഗ് സ്വപ്നവും ഏറെക്കുറെ അവസാനിച്ചു
ഒരു മത്സരത്തിൽ വിലക്ക് നേരിട്ടതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിൽ എത്താതിരുന്നത്. സൗദി പ്രൊ ലീഗിൽ അൽ ഷബാബ് എഫ് സിക്ക് എതിരായ മത്സരത്തിനിടെ അശ്ലീല ആംഗ്യം ഗാലറിക്ക് നേരെ കാണിച്ചതിനായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ വിലക്ക് നേരിട്ടത്. ഒരു മത്സര വിലക്കിന് ഒപ്പം 30,000 സൗദി റിയാലും ( 6.64 ലക്ഷം രൂപ ) പിഴയും സി ആർ 7 ഒടുക്കേണ്ടതുണ്ട്. അതിൽ 10,000 റിയാൽ സൗദി ഫുട്ബോൾ അസോസിയേഷനും 20,000 റിയാൽ അൽ ഷബാബ് എഫ് സിക്കുമാണ് ക്രിസ്റ്റ്യാനോ നൽകേണ്ടത്. കേസ് നൽകിയതിനുള്ള ചിലവ് തുകയായാണ് അൽ ഷബാബിന് സി ആർ 7 പണം നൽകേണ്ടത് എന്നാണ് വിധി.


അൽ ഷബാബിന് എതിരായ മത്സരത്തിൽ 3 - 2 ന് അൽ നസർ ജയിച്ചിരുന്നു. മത്സരത്തിനിടെ അൽ ഷബാബ് ആരാധകർ ലയണൽ മെസി, മെസി എന്ന് ഗാലറിയിൽ ചാന്റിംഗ് നടത്തി. ഇതിൽ പ്രകോപിതനായാണ് ക്രിസ്റ്റ്യാനോ ഗാലറിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചത്.
വിലക്ക് നേരിട്ടതോടെ അൽ ഹസം എഫ് സിക്ക് എതിരായ മത്സരത്തിൽ സി ആർ 7 കരയ്ക്കിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ നിന്ന് വിലക്ക്, അൽ നസറിന് എട്ടിൻെറ പണി കിട്ടി; സംഭവിച്ചത് ഇതാണ്...
മത്സരത്തിൽ ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്‌കയുടെ ഹാട്രിക്ക് അൽ നസറിന് ലീഡ് നൽകിയിരുന്നു. 31-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 61, 71 മിനിറ്റുകളിലും ടാലിസ്‌ക അൽ ഹസമിന്റെ വലയിൽ പന്ത് എത്തിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി പിരിഞ്ഞ അൽ നസർ, രണ്ടാം പകുതിയിലാണ് നാല് ഗോളുകൾ വഴങ്ങിയത്. 90+ 4-ാം മിനിറ്റിൽ സാദിയൊ മാനെ അൽ നസറിനെ വീണ്ടും മുന്നിൽ എത്തിച്ചെങ്കിലും 90 + 9 -ാം മിനിറ്റിൽ പൗലൊ റിക്കാർഡൊയിലൂടെ അൽ ഹസം 4 - 4 സമനില സ്വന്തമാക്കി.

അൽ നസറിന് ക്രിസ്റ്റ്യാനോ ഇല്ലാതെ ജയിക്കാൻ അറിയില്ല, ടൈറ്റിൽ സ്വപ്നം അവസാനിച്ചു, പരിശീലകൻ ലൂയിസ് കാസ്‌ട്രോയെ പുറത്താക്കണം ... എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് മത്സരശേഷം സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്. 21 മത്സരങ്ങളിൽ 59 പോയിൻറുമായി ലീഗിന്റെ തലപ്പത്തുള്ള അൽ ഹിലാൽ എഫ് സിയുമായുള്ള കിരീട പോരാട്ടത്തിൽ അൽ നസറിന് ഈ സമനില കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.

അവൻ തിരിച്ചെത്തുന്നു, ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം വേറെ ലെവൽ; വലിയൊരു തലവേദന അവസാനിക്കുന്നു
22 മത്സരങ്ങളിൽ 53 പോയിൻറുമായി അൽ നസർ രണ്ടാം സ്ഥാനത്തുണ്ട്. നിലവിൽ ടീമിന്റെ ലീഗ് കിരീട സാധ്യതകളും മങ്ങിക്കഴിഞ്ഞു. അൽ റീഡ് എഫ് സിക്ക് എതിരേ മാർച്ച് ഏഴിനാണ് സൗദി പ്രൊ ലീഗിൽ അൽ അലാമിയുടെ അടുത്ത മത്സരം.
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്