ആപ്പ്ജില്ല

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ

ലോക ഫുട്ബോളിലെ ഇതിഹാസ താരമായ പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാൻസറിന് ചികിത്സയിൽ കഴിയുന്ന താരത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് താരത്തിൻെറ കുടുംബം പറയുന്നത്

Authored byശ്രീജിത്ത് ടി | Samayam Malayalam 30 Nov 2022, 11:32 pm

ഹൈലൈറ്റ്:

  • പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുടുംബം
  • ക്യാൻസർ ബാധിച്ച് ചികിത്സയിലാണ് താരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pele
പെലെ വീണ്ടും ആശുപത്രിയിൽ
ബ്രസീലിൻെറ ഫുട്ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിലെ ക്യാൻസർ ബാധ കാരണം 82കാരനായ പെലെ ദീർഘകാലമായി ചികിത്സയിവാണ്. ഈയടുത്ത് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാലിപ്പോൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാൻസറിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും പെലെയെ അലട്ടുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യ മാർഷ്യ ആവോകിയും ഒരു സഹായിയും ഒപ്പമുണ്ടന്ന് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നു. ശരീരം മുഴുവൻ നീർക്കെട്ടും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനാലാണ് പെലെയ പെട്ടെന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചത്. ക്യാൻസർ ബാധിതനായ പെലെ ഈയടുത്തായി ഇടക്കിടെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടാറുണ്ട്.

ആ ഗോള്‍ റൊണാള്‍ഡോ നേടിയെന്നാണ് വിശ്വസിച്ചത്; ബ്രൂണോ ഫെര്‍ണാണ്ടസ് പറയുന്നു

2021 സെപ്തംബറിൽ വൻകുടലിലെ ക്യാൻസറിന് പെലെയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആ സമയത്ത് അദ്ദേഹം കുറച്ച ദിവസങ്ങൾ ഐസിയുവിലും കഴിയേണ്ടി വന്നിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും പെലെയെ കീമോതെറാപ്പിക്ക് വിധേയനാക്കുന്നുണ്ട്. ക്യാൻസറിന് പുറമെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളും പെലെയെ അലട്ടുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

അർജൻറീനക്കും ജർമനിക്കും ഇനി മരണക്കളി; പ്രീ ക്വാർട്ടർ കാണാതെ പുറത്താവുമോ? സാധ്യതകൾ ഇനി ഇങ്ങനെ!

പെലെയുടെ മകൾ കെല്ലി നാസിമെൻറോ പിതാവിൻെറ ആരോഗ്യസ്ഥിതി എന്തെന്ന് വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെലെയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നും തന്നെയില്ലെന്നും സാധാരണ ചികിത്സക്കായാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയതെന്നും അവർ പറഞ്ഞു. പുതുവർഷത്തിൽ താൻ പിതാവിനൊപ്പം ഉണ്ടാവുമെന്നും അപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവെക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്