ആപ്പ്ജില്ല

Copa America Final 2019: പെറുവിനെ തകര്‍ത്ത് ഒന്‍പതാം കോപ്പ കീരീടമുയര്‍ത്തി ബ്രസീല്‍

സീസണില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ ആധികാരിക ജയങ്ങള്‍ സ്വന്തമാക്കിയാണ് ബ്രസീല്‍ ഫൈനലിനെത്തിയത്. കലാശപ്പോരിലും ഒത്തിണക്കത്തോടെ കളിച്ച് ബ്രസീല്‍ ഒന്‍പതാം തവണയും കോപ്പ കിരീടത്തില്‍ മുത്തമിട്ടു. എവര്‍ട്ടണ്‍, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്.

Samayam Malayalam 8 Jul 2019, 10:29 am
മാരക്കാന: കോപ്പ അമേരിക്ക ഫൈനലില്‍ പെറുവിയന്‍ സംഘബലം പോരാതെ വന്നു. ഒന്‍പതാം തവണയും കിരീടത്തില്‍ മുത്തമിട്ട് ബ്രസീല്‍. പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീലിന്‍റെ കിരീടനേട്ടം. സീസണില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ ആധികാരിക ജയങ്ങള്‍ സ്വന്തമാക്കിയാണ് ബ്രസീല്‍ ഒന്‍പതാം തവണയും കോപ്പ കിരീടത്തില്‍ മുത്തമിട്ടത്.
Samayam Malayalam brazil


എവര്‍ട്ടണ്‍, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. മത്സരം ആരംഭിച്ച് പതിനാല് മിനുട്ട് പിന്നിട്ടപ്പോള്‍ തന്നെ ബ്രസീല്‍ ആദ്യവെടി പൊട്ടിച്ചു. എവര്‍ടണിന്‍റെ വകയായിരുന്നു ആദ്യഗോള്‍. എന്നാല്‍ 44ാം മിനുട്ടില്‍ പെറു സമനില കണ്ടെത്തി. ക്യാപ്റ്റന്‍ പൊലോ ഗുറീറോയാണ് പെറുവിന് സമനില നേടിക്കൊടുത്തത്. ലാറ്റിനമേരിക്കന്‍ രാജാക്കന്മാരായ ബ്രസീല്‍ ഈ സീസണില്‍ വഴങ്ങിയ ഏക ഗോളും ഇതായിരുന്നു.


ആദ്യപകുതിയുടെ അധിക സമയത്ത് വീണ്ടും പെറുവിന്‍റെ സമനില തെറ്റി. ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി ലീഡ് നേടിയത്. ഒത്തിണക്കത്തോടെ കളിച്ച ബ്രസീലിയന്‍ ടീം ആദ്യപകുതിയില്‍ അര്‍ഹിച്ച ലീഡുമായാണ് കളം വിട്ടത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബ്രസീല്‍ 2-1 പെറു. രണ്ടാം പകുതിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച പെല്‍റ്റി മനോഹരമായി വലയിലെത്തിച്ച് റിച്ചാര്‍ലിസണ്‍ പെറുവിന്‍റെ പതനം പൂര്‍ണമാക്കി.

മത്സരത്തിനിടെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ജീസസിന് കളം വിടേണ്ടി വന്നെങ്കിലും ബ്രസീല്‍ പതറിയില്ല. പത്ത് പേരായി ചുരുങ്ങിയിട്ട് പോലും കാനറികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പെറുവിനായില്ല.

ഇത്തവണ നടന്ന കോപ്പ അമേരിക്കയില്‍ ബ്രസീലിയന്‍ സര്‍വ്വാധിപത്യമാണ് കാണാനായത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബ്രസീലിയൻ താരം എവർട്ടൻ ടോപ് സ്കോററായി. മൂന്ന് ഗോളുകളാണ് എവര്‍ട്ടണ്‍ സ്വന്തം പേരില്‍ കുറിച്ചത്. ഗോൾഡൻ ഗ്ലൗ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസനും ഫെയർ പ്ലേ പുരസ്കാരം നായകൻ ഡാനി ആൽവ്‌സും സ്വന്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്