തെക്കേ അമേരിക്കയിലെ ഫുട്ബോൾ രാജാക്കൻമാരായ അർജൻറീനയും യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയും തമ്മിലുള്ള മത്സരം ഫിഫ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. തെക്കേ അമിരിക്കയിലെ ഫുട്ബോൾ അസോസിയേഷനുകളുടെ സംഘടനയായ കോൻമിബോലാണ് ഇത്തരത്തിലൊരു നിർദ്ദേശം വെച്ചിട്ടുള്ളത്. ഇരുചാമ്പ്യൻമാരും തമ്മിലൊരു മത്സരം നടത്തിയാൽ അത് ഫുട്ബോൾ പ്രേമികളെ കൂടുതൽ ആവേശത്തിലിക്കും. യുവേഫയും ഫിഫയും അനുകൂല നിലപാടെടുത്താൽ ഇരുടീമുകളും തമ്മിലുള്ള മത്സരം നടക്കും. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ തന്നെയായിരിക്കും അർജൻറീന ഇറങ്ങുക. ഫിഫ മത്സരം നടത്തുകയാണെങ്കിൽ ഇരുവൻകരകൾക്കും അത് അഭിമാന പോരാട്ടമായി മാറും. വൻകരകളിലെ ഫുട്ബോൾ ചാമ്പ്യൻമാർക്കായി നേരത്തെ ഫിഫ കോൺഫെഡറേഷൻസ് കപ്പ് നടത്തിയിരുന്നു.
Also Read: ഫെഡറര്‍ മുതല്‍ നെയ്മര്‍ വരെ, ടോക്യോ ഒളിമ്പിക്സില്‍ നിന്നും പിന്‍വാങ്ങിയ സൂപ്പര്‍ താരങ്ങൾ ഇവരാണ്
കോൺഫെഡറേഷൻസ് കപ്പ് ഇപ്പോൾ നടത്തുന്നില്ല. അവസാനമായി 2017ലാണ് ഇത്തരത്തിലൊരു ടൂർണമെൻറ് നടത്തിയിട്ടുള്ളത്. റഷ്യയിൽ നടന്ന ടൂർണമെൻറിൽ അന്ന് ജർമനിയാണ് വിജയിച്ചത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ 1-0ന് പരാജയപ്പെടുത്തിയാണ് അർജൻറീന വിജയിച്ചത്. പെനാൽറ്റി ഷൂട്ടൌട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി ജേതാക്കളായത്.
28 വർഷത്തിന് ശേഷമാണ് അർജൻറീന ഒരു അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിടുന്നത്. 1993ലാണ് അവസാനമായി അവർ കോപ്പ അമേരിക്കയിൽ കിരീടം നേടിയിരുന്നത്.