ആപ്പ്ജില്ല

മെസിയോ ക്രിസ്റ്റ്യാനോയോ, ആരാണ് 2020ൽ ഏറ്റവും കൂടുതൽ പണം വാരിയ താരം? ഫോർബ്സ് പട്ടിക പുറത്ത്!!

2020ൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയവരുടെ ലിസ്റ്റ് പുറത്ത്. പട്ടികയിൽ ക്രിസ്റ്റ്യാനോയെയും മെസിയെയും പിന്തള്ളി മറ്റൊരു കായികതാരം മുന്നിൽ

Samayam Malayalam 16 Dec 2020, 6:38 pm
2020 അവസാനിക്കുമ്പോൾ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ സെലബ്രിറ്റികൾ ആരെല്ലാമെന്ന് വ്യക്തമാക്കി ഫോർബ്സിൻെറ പട്ടിക പുറത്ത്. കായികതാരങ്ങളിൽ ഏറ്റവും മുന്നിലെത്തിയത് ടെന്നീസ് താരം റോജർ ഫെഡററാണ്. 106.3 മില്യൺ ഡോളറാണ് (ഏകദേശം 782 കോടി രൂപ) ഫെഡറർക്ക് ലഭിച്ചത്. കൂട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത് യുവൻറസിൻെറ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
Samayam Malayalam Forbes List
ലയണൽ മെസിയും റൊണാൾഡോയും...


105 മില്യൺ ഡോളറാണ് റൊണാൾഡോയുടെ വരുമാനം. 104 മില്യൺ ഡോളറുമായി ലയണൽ മെസി മൂന്നാം സ്ഥാനത്താണ്. 99.5 മില്യൺ ഡോളർ വരുമാനമുള്ള ബ്രസീലിയൻ സൂപ്പർ താരം നെയ്മറാണ് നാലാം സ്ഥാനത്തുള്ളത്. അമേരിക്കൻ ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസ് (95.5 മില്യൺ ഡോളർ) അഞ്ചാം സ്ഥാനത്തുണ്ട്.

Also Read: ഓപ്പണിങിൽ ഇവരായിരിക്കും, സൂപ്പർതാരം ബെഞ്ചിൽ തന്നെ? ടീം സാധ്യതകൾ വിശദീകരിച്ച് കോലി!!

മൊത്തം സെലബ്രിറ്റികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കൻ ടിവി താരം കൈലി ജെന്നറാണ് ഒന്നാമത്. 590 മില്യൺ ഡോളറാണ് അവരുടെ വരുമാനം. അമേരിക്കൻ റാപ്പറും സംഗീതഞ്ജനുമായ കന്യെ വെസ്റ്റാണ് രണ്ടാമത്. മൂന്നാം സ്ഥാനത്താണ് റോജർ ഫെഡറർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്