ആപ്പ്ജില്ല

ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ സൂപ്പര്‍ ബ്രാന്‍ഡ്! ക്രിസ്റ്റ്യാനോ, കേരള ബ്ലാസ്‌റ്റേഴ്‌സ്, ഷൈജു ദാമോദരന്‍ കുതിക്കുന്നു!!

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 25 കോടി പിന്നിടുന്ന ആദ്യ മനുഷ്യനായി. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച പോസ്റ്റ് ക്രിസ്റ്റിയാനോയുടേതായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്‍സ്റ്റയിലെ വളര്‍ച്ച പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കും മുകളില്‍. ഐ എസ് എല്‍ ക്ലബ്ബുകള്‍ക്കും മുകളില്‍ ഫുട്‌ബോള്‍ കമെന്റേറ്റര്‍ ഷൈജു ദാമോദരനും പറക്കുന്നു...

Samayam Malayalam 3 Jan 2021, 4:07 pm
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റിന് ലഭിച്ചത് 19.7 ദശലക്ഷം ലൈക്ക്! 2020 ല്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച പോസ്റ്റ് ഇതായിരുന്നു. 2021 ലും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന പോസ്റ്റിന്റെ ഉടമ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരിക്കും. കാരണം, ഇന്‍സ്റ്റഗ്രാമില്‍ 25 കോടി പേര്‍ പിന്തുടരുന്ന ആദ്യ മനുഷ്യനായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം മാറിയിരിക്കുന്നു. മനുഷ്യരാരും തന്നെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ യുവെന്റസ് സൂപ്പര്‍ താരത്തിനൊപ്പമില്ല. 38.2 കോടി ഔദ്യോഗിക ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ട് മാത്രമാണ് മുന്നിലുള്ളത്. പ്രമുഖ പോപ് താരം അരിയാന ഗ്രാന്‍ഡീ 21.3 കോടി ഫോളോവേഴ്‌സുമായി ക്രിസ്റ്റിയാനോക്ക് തൊട്ടുപിറകിലുണ്ട്. ബാഴ്‌സലോണയുടെ അര്‍ജന്റീന ഫുട്‌ബോളര്‍ ലയണല്‍ മെസിയുടെ ഫോളോവേഴ്‌സ് 17.4 കോടിയാണ്. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മെസി.
Samayam Malayalam cristiano ronaldo kerala blasters and shaiju damodaran performance on instagram
ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ സൂപ്പര്‍ ബ്രാന്‍ഡ്! ക്രിസ്റ്റ്യാനോ, കേരള ബ്ലാസ്‌റ്റേഴ്‌സ്, ഷൈജു ദാമോദരന്‍ കുതിക്കുന്നു!!


കേരള ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നു...

സോഷ്യല്‍ മീഡിയയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മറ്റ് ഐ എസ് എല്‍ ടീമുകളെയെല്ലാം ബഹുദൂരം പിറകിലാക്കി കുതിക്കുകയാണ്. ട്വിറ്ററിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് അടിവരയിടുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2020 ല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായത്. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ടോട്ടനം ഹോസ്പറും ക്രിസ്റ്റല്‍ പാലസും സ്പാനിഷ് ക്ലബ്ബ് സെവിയ്യയും ബ്ലാസ്റ്റേഴ്‌സിന് പിറകിലായി. 1.8 മില്യണ്‍ അതായത് പതിനെട്ട് ലക്ഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനും പതിനെട്ട് ലക്ഷം ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ വര്‍ഷം വളര്‍ച്ചയുണ്ടാക്കിയ ഇന്റര്‍മിലാന്റെ ഫോളോവേഴ്‌സ് 62 ലക്ഷമായി ഉയര്‍ന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ 39 ശതമാനം വളര്‍ച്ചയുണ്ടാക്കിയ ടോട്ടനം ഹോസ്പറിന് 95 ലക്ഷം ഫോളോവേഴ്‌സായി ഇന്‍സ്റ്റയില്‍.

(Photo/Sportzpics)

ബ്ലാസ്റ്റേഴ്സ് ഇൻസ്റ്റയിൽ സൂപ്പറാണ്...

View this post on Instagram A post shared by Kerala Blasters FC (@keralablasters)

ക്രിസ്റ്റ്യാനോ ഇൻസ്റ്റയിൽ രാജാവ്...

View this post on Instagram A post shared by Cristiano Ronaldo (@cristiano)

ഈ പോസ്റ്റ് വൈറലായി

View this post on Instagram A post shared by Cristiano Ronaldo (@cristiano)

​കമെന്ററി കിംഗും ഇന്‍സ്റ്റയില്‍ ഗോളടിക്കുന്നു...


പ്രമുഖ ഫുട്‌ബോള്‍ കമെന്റേറ്റര്‍ ഷൈജു ദാമോദരന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം പിന്നിട്ടു. ഐ എസ് എല്‍ ടീമുകളായ ഈസ്റ്റ്ബംഗാള്‍ (85800), നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് എഫ് സി (175000), മുംബൈ സിറ്റി എഫ് സി (164000), ജംഷഡ്പുര്‍ എഫ് സി (117000), ഹൈദരാബാദ് എഫ് സി (55000), ഒഡീഷ എഫ് സി (52000) ക്ലബ്ബുകളേക്കാള്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കണ്ടെത്താന്‍ ഐ എസ് എല്‍ കമെന്റേറ്ററായ ഷൈജു ദാമോദരന് സാധിച്ചിട്ടുണ്ട്.

Also Read: മത്സരം ബഹിഷ്കരിക്കാൻ ടീം ഇന്ത്യ? ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പ്രതിസന്ധിയിൽ!!

ഷൈജു ദാമോദരൻെറ പോസ്റ്റുകൾ വൈറലാണ്...

View this post on Instagram A post shared by SHAIJU DAMODARAN (@shaiju_damodaran)

ഫുട്ബോളിൻെറ ശ്വാസം... മറഡോണ...

View this post on Instagram A post shared by SHAIJU DAMODARAN (@shaiju_damodaran)

ആരാധകരുടെ പ്രിയക്ലബ്ബ്

View this post on Instagram A post shared by Kerala Blasters FC (@keralablasters)

ഫുട്‌ബോള്‍ എന്ന സൂപ്പര്‍ ബ്രാന്‍ഡ്...

യുവാക്കള്‍ക്കിടയില്‍ ഫുട്‌ബോളിനുള്ള ബ്രാന്‍ഡ് മൂല്യം അടിവരയിടുന്നതാണ് ആഗോള തലത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ വര്‍ധനവ്. ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് വന്നാല്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് ആഗോള ക്ലബ്ബുകളുമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ മത്സരിക്കുന്നത്. മലയാളികള്‍ കൂടുതലായും ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്നതിന്റെ സൂചന കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കുന്ന സ്വീകാര്യത. ഏറ്റവും ചടുലമായി ഫുട്‌ബോളിനെ അവതരിപ്പിക്കുന്ന ഷൈജു ദാമോദരന്‍ തന്റെ ജനപ്രീതി ഐ എസ് എല്‍ ക്ലബ്ബുകള്‍ക്കും മുകളിലാക്കി നിര്‍ത്താന്‍ ശക്തമായി രംഗത്തുണ്ട്.

(Getty Images)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്