ആപ്പ്ജില്ല

റയലിൽ നിന്ന് കൊളംബിയൻ സൂപ്പർതാരം ജെയിംസ് റോഡ്രിഗസ് എവർട്ടണിലേക്ക്

വരുന്ന സീസണിൽ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടാൻ താരക്കൈമാറ്റത്തിൽ നേട്ടമുണ്ടാക്കി എവർട്ടൺ.

Samayam Malayalam 8 Sept 2020, 9:44 am
റയൽ മാഡ്രിഡിൽ നിന്നും കൊളംബിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബ് എവർട്ടൺ. 2 വർഷത്തേക്കുള്ള കരാറിൽ 20 മില്യൺ യൂറോയ്ക്കാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിലെ ടോപ് ഗോൾ സ്കോററായി ഗോൾഡൻ ബൂട്ട് നേടിയത് റോഡ്രിഗസായിരുന്നു. അതേവർഷമാണ് റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയിരുന്നത്.
Samayam Malayalam ജെയിംസ് റോഡ്രിഗസ്


എവർട്ടൺ മാനേജർ കാർലോ ആൻസലോട്ടിയുമായുള്ള അടുപ്പമാണ് റോഡ്രിഗസിൻെറ പ്രീമിയർ ലീഗിലേക്കുള്ള ചേക്കേറലിന് കാരണമായത്. ഇത് മൂന്നാം തവണയാണ് ആൻസലോട്ടിക്ക് കീഴിൽ കൊളംബിയൻ താരം കളിക്കാൻ പോവുന്നത്. നേരത്തെ ബയേൺ മ്യൂണിക്കിലും റയലിലും ഇരുവരും ഒരുമിച്ചുണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിലാണ് റോഡ്രിഗസ് റയലിനേ വേണ്ടി ബൂട്ടണിഞ്ഞിരുന്നത്.

Also Read: സുരേഷ് റെയ്‌ന ഐപിഎല്ലില്‍ കളിക്കാന്‍ തിരിച്ചെത്തുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ!

സിദാൻ പരിശീലകനായ ശേഷം റയലിൽ കാര്യമായ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഇതോടെയാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. വരുന്ന സീസണിൽ പ്രീമിയർ ലീഗിൽ മികച്ച തയ്യാറെടുപ്പുകളോടെയാണ് എവർട്ടൺ ഒരുങ്ങുന്നത്. ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നിർണായക താരമായി റോഡ്രിഗസ് ഉണ്ടാവും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്