ആപ്പ്ജില്ല

മുണ്ട് മടക്കിക്കുത്തി ഇങ്ങനെ കണ്ടം പൂട്ടാനും അറിയാം സികെ വിനീതിന്; വീഡിയോ പങ്കുവെച്ച് സൂപ്പർതാരം!

പാടത്ത് ട്രാക്ടറുമായി നിലമുഴാൻ ഇറങ്ങിയിരിക്കുകയാണ് സൂപ്പർതാരം സികെ വിനീത്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഇതിൻെറ വീഡിയോയും പങ്കുവെച്ചു.

Samayam Malayalam 30 Jun 2020, 3:53 pm
കണ്ണൂരുകാരൻ സികെ വിനീത് ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിൻെറ അഭിമാനമുയർത്തിയ പുതുതലമുറയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടുള്ള വിനീത് പിന്നീട് ചെന്നൈയിൻ എഫ് സിയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹം ചെന്നൈയിൽ നിന്ന് ജംഷദ്പൂർ എഫ് സിയിലേക്ക് മാറുകയും ചെയ്തിരുന്നു.
Samayam Malayalam കണ്ടം പൂട്ടുന്ന വീഡിയോ പങ്കുവെച്ച് വിനീത്
കണ്ടം പൂട്ടുന്ന വീഡിയോ പങ്കുവെച്ച് വിനീത്


Also Read: 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക ഇന്ത്യക്കായി തോറ്റുകൊടുത്തതോ? അന്വേഷണം പ്രഖ്യാപിച്ച് കായിക മന്ത്രാലയം!

മത്സരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ലോക്ക് ഡൗണിൽ വീട്ടിൽ വെറുതെ ഇരിക്കുകയല്ല സികെ വിനീത്. സർക്കാരിൻെറ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവർത്തിച്ചിരുന്നു താരം. ഇപ്പോഴിതാ ട്രാക്ടറുമായി കണ്ടം പൂട്ടാൻ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. ഇതിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട് സൂപ്പർ ഫുട്ബോളർ.

Also Read: രവീന്ദ്ര ജഡേജയെ വെല്ലാൻ ക്രുനാൽ പാണ്ഡ്യക്ക് സാധിക്കുമോ ? ട്വിറ്ററിൽ ആരാധകരുടെ പോര്!

നല്ലൊരു നാളേക്കായി നമുക്ക് നിലമൊരുക്കിത്തുടങ്ങാം എന്ന ക്യാപ്ഷനുമായാണ് വിനീത് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അടുത്ത ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള തയ്യാറെടുപ്പിലുമാണ് വിനീത്.

സികെ വിനീത് ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോ കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്