ആപ്പ്ജില്ല

Kylian Mbappe: ഗ്രീസ്മാനെ ഒതുക്കി കൈലിയന്‍ എംബാപ്പെയെ ഫ്രഞ്ച് ക്യാപ്റ്റനാക്കിയത് ഇങ്ങനെ...

ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി യുവതാരം കൈലിയന്‍ എംബാപ്പെ ( Kylian Mbappe ) നിയമിതനായി. അൻ്റൊയിൻ ഗ്രീസ്മാന്‍ ( Antoine Griezmann ) അടക്കമുള്ള സീനിയര്‍ താരങ്ങളെ ഒഴിവാക്കി ആണ് മുഖ്യ പരിശീലകന്‍ ദിദിയെ ദേഷാംപ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായ കൈലിയന്‍ എംബാപ്പെയെ നിയോഗിച്ചത്.

guest Aneesh-Thomas | Lipi 23 Mar 2023, 4:57 pm

ഹൈലൈറ്റ്:

  • കളിക്കാരുടെ ഈഗോ വളര്‍ത്താതെ ദിദിയെ ദേഷാംപ്
  • അൻ്റൊയിൻ ഗ്രീസ്മാനെ ആദ്യം തന്നെ അനുനയിപ്പിച്ചു
  • ദേശീയ ഫുട്‌ബോളില്‍ നിന്ന് അൻ്റൊയിൻ ഗ്രീസ്മാന്‍ വിരമിച്ചേക്കും എന്ന് അഭ്യൂഹം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Mbappe
ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി യുവ സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയെ ( Kylian Mbappe ) നിയോഗിച്ചത് പ്ലേ സ്റ്റേഷന്‍ സെഷനു ശേഷം ആയിരുന്നു എന്ന് റിപ്പോര്‍ട്ട്. തല മുതിര്‍ന്ന താരമായ അൻ്റൊയിൻ ഗ്രീസ്മാനെ ( Antoine Griezmann ) വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിയോഗിച്ച് ആയിരുന്നു ഫ്രഞ്ച് മുഖ്യ പരിശീലകന്‍ ദിദിയെ ദേഷാംപ് ( Didier Deschamps ) കൈലിയന്‍ എംബാപ്പെയെ ക്യാപ്റ്റനാക്കിയത്.
ക്യാപ്റ്റന്‍ പ്രഖ്യാപനത്തിനു മുമ്പ് ഇരുവരെയും നേരിട്ട് സംസാരിച്ച ശേഷമായിരുന്നു ദിദിയെ ദേഷാംപ് തന്റെ തീരുമാനം പുറം ലോകത്തെ അറിയിച്ചത്. ഇരു കളിക്കാരും തമ്മിലുള്ള ഈഗോ വളര്‍ത്താതിരിക്കാനും ടീമിന്റെ ഉള്ളില്‍ വിഘടനം ഉണ്ടാകാതിരിക്കാനും ആയിരുന്നു കളിക്കാരുമായി ദിദിയെ ദേഷാംപ് നേരിട്ട് സംസാരിച്ചത്.
എന്നാല്‍, ദിദിയെ ദേഷാംപിന്റെ നേരിട്ടുള്ള സംസാരവും ക്യാപ്റ്റന്‍ പ്രഖ്യാപനവും എത്രമാത്രം ഫ്രഞ്ച് കളിക്കാര്‍ക്ക് ഇടയില്‍ അംഗീകരിക്കപ്പെട്ടു എന്ന് വ്യക്തമല്ല. കാരണം, അൻ്റൊയിൻ ഗ്രീസ്മാന്‍ ഉള്‍പ്പെടെയുള്ള പല മുതിര്‍ന്ന കളിക്കാരെയും ഒഴിവാക്കിയാണ് ദിദിയെ ദേഷാംപ്, കൈലിയന്‍ എംബാപ്പെയെ ഫ്രഞ്ച് ടീം ക്യാപ്റ്റന്‍ ആക്കിയത്.

തനിക്ക് മുകളില്‍ കൈലിയന്‍ എംബാപ്പെയെ ക്യാപ്റ്റന്‍ ആക്കിയതില്‍ അൻ്റൊയിൻ ഗ്രീസ്മാന് മാനസിക പിരിമുറുക്കവും വേദനയും അനുഭവപ്പെട്ടതായാണ് സൂചന. ഇതിന്റെ അനുരണനങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് അൻ്റൊയിൻ ഗ്രീസ്മാന്‍ വൈകാതെ വിരമിച്ചേക്കും എന്നാണ് ഏറ്റവും ഒടുവിലത്തെ അഭ്യൂഹം. എന്നാല്‍, ഇക്കാര്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല.
റെക്കോർഡ് ട്രാൻസ്ഫറിൽ എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യം? റിപ്പോർട്ടുകൾ പുറത്ത്ഫിഫ 2022 ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഗ്രീസ്മാന്‍ ആയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അവസരം തുറന്നെടുത്തതില്‍ ഒന്നാം സ്ഥാനത്തായിരുന്നു താരം. അതേസമയം, ഗ്രീസ്മാന്‍ ഫൈനലില്‍ അതുവരെയുള്ള പ്രകടനത്തിന്റെ നിഴല്‍ മാത്രമായപ്പോള്‍ രണ്ട് പെനാല്‍റ്റി ഗോള്‍ ഉള്‍പ്പെടെ ഹാട്രിക്ക് ഗോള്‍ നേട്ടവുമായി ഫ്രാന്‍സിനെ സമനിലയില്‍ എത്തിച്ചത് കൈലിയന്‍ എംബാപ്പെ ആയിരുന്നു. എന്നാല്‍, ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയോട് ഫ്രാന്‍സ് പരാജയപ്പെട്ടു.

ഫിഫ 2022 ഖത്തര്‍ ലോകകപ്പിനു ശേഷം ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ്, വൈസ് ക്യാപ്റ്റനും ഡിഫെന്‍ഡറുമായ റാഫേല്‍ വരാന്‍ എന്നിവര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതോടെ ആണ് ഫ്രാന്‍സിന് പുതിയ നായകന്റെ ആവശ്യം വന്നത്. 2014 മുതല്‍ ഫ്രഞ്ച് ടീമില്‍ അംഗമാണ് 32 കാരനായ അൻ്റൊയിൻ ഗ്രീസ്മാന്‍, 117 മത്സരങ്ങളില്‍ 42 ഗോള്‍ സ്വന്തമാക്കുകയും 36 ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. 2017 മുതല്‍ ഫ്രഞ്ച് ടീമിന്റെ ഭാഗമാണ് 24 കാരനായ കൈലിയന്‍ എംബാപ്പെ, ഫ്രാന്‍സിനായി ഇതുവരെ 66 മത്സരങ്ങളില്‍ 36 ഗോള്‍ സ്വന്തമാക്കി, 23 ഗോളിന് അസിസ്റ്റ് ചെയ്തു. ഫിഫ 2018 റഷ്യന്‍, 2022 ഖത്തര്‍ എന്നീ രണ്ട് ലോകകപ്പുകളില്‍ മാത്രമായി 14 മത്സരങ്ങളില്‍ 12 ഗോള്‍ കൈലിയന്‍ എംബാപ്പെയ്ക്ക് ഉണ്ട്.
ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി കളത്തിൽ, സാധ്യത സ്റ്റാർട്ടിംഗ് ഇലവൻ നോക്കാം...രണ്ട് ലോകകപ്പുകളിലായി 19 മത്സരങ്ങള്‍ കളിച്ച ഗ്രീസ്മാന്‍ നാല് ഗോള്‍ നേടുകയും ഏഴ് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ കളിക്കാരനാണ് അൻ്റൊയിൻ ഗ്രീസ്മാന്‍. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യുടെ സൂപ്പര്‍ സ്‌ട്രൈക്കറാണ് കൈലിയന്‍ എംബാപ്പെ.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്