ആപ്പ്ജില്ല

ഐലീഗില്‍ ഗോകുലം കേരള ഇന്ന് റിയല്‍ കാശ്മീരിനെതിരെ

വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക

Samayam Malayalam 15 Dec 2018, 1:07 pm
കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ ആതിഥേയരായ ഗോകുലം കേരള ഇന്ന് റിയല്‍ കാശ്മീരിനെ നേരിടും. മികച്ച ഫോമിലുള്ള കാശ്മീരിനെ തളയ്ക്കുക എന്നത് ഗോകുലത്തിന് വലിയ വെല്ലുവിളിയാകും. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Samayam Malayalam gokulam kerala


കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്‍രെ ക്ഷീണവുമായാണ് ഗോകുലം കേരള റിയല്‍ കാശ്മീരിനെ നേരിടാനൊരുങ്ങുന്നത്. എന്നാല്‍ ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസവുമായാണ് കാശ്മീര്‍ ഇന്നിറങ്ങുക.

മുന്നേറ്റ താരം അന്‍റോണിയോ ജര്‍മ്മന്‍ ടീം വിട്ടത് ഗോകുലത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ജര്‍മ്മന് പകരം മറ്റൊരു വിദേശതാരത്തെ കളത്തിലിറക്കാനാണ് സാധ്യത. ഏഴു കളികളില്‍ നിന്ന് ഒമ്പതു പോയിന്‍റ് മാത്രമുള്ള ഗോകുലം നിലവില്‍ ഏഴാം സ്ഥാനത്താണ്. കാശ്മീരിനെതിരെ ജയിച്ചാല്‍ കേരളാ ടീമിന് നാലാം സ്ഥാനത്തെത്താം.അതേസമയം ഏഴ് കളികളില്‍നിന്ന് 13 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കാശ്മീരിന് ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്