കോഴിക്കോട്: ഗോകുലം കേരള എഫ് സിയുടെ മുൻ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് അലൗഷ് അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നാണ് അലൌഷ് മരണമടഞ്ഞത്. 44 വയസ്സായിരുന്നു. തങ്ങളുടെ മുൻ സഹ പരിശീലകന്റെ നിര്യാണത്തിലുള്ള ദു:ഖം ഗോകുലം കേരള എഫ് സി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലുടെ പങ്ക് വെച്ചു.
ഏതാനും ദിവസങ്ങൾക്ക് മുന്പ് മുഹമ്മദ് അലൗഷിന്റെ മാതാവും കൊവിഡ് 19 ബാധയെത്തുടർന്ന് മരണമടഞ്ഞിരുന്നു. ഗോകുലം കേരള എഫ് സിയുടെ ആദ്യത്തെ സീസണിലാണ് മുഹമ്മദ് അലൗഷ് ക്ലബ്ബിനൊപ്പം പ്രവർത്തിച്ചിരുന്നത്.
ഈജിപ്ഷ്യൻ ക്ലബ്ബായ ടാന്റ എസ് സിക്കൊപ്പം ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു മുഹമ്മദ് അലൌഷ്. മുഹമ്മദ് അലൗഷിന്റെ കുടുംബത്തിനും സുഹൃത്തുക്കളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി ക്ലബ് ട്വിറ്ററിലൂടെ പറഞ്ഞു.