ആപ്പ്ജില്ല

കോപ്പ അമേരിക്കയിലെ ഏറ്റവും വിലപിടിപ്പുള്ള 5 കളിക്കാ‍ർ, ഒന്നാമൻ മെസിയല്ല; മുന്നിൽ 3 ബ്രസീൽ താരങ്ങൾ!!

ബ്രസീലും അർജൻറീനയുമടക്കം പ്രധാന ടീമുകൾ അണി നിരക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് പകരുന്നത്. ടൂർണമെൻറിലെ ഏറ്റവും വില പിടിപ്പുള്ള അഞ്ച് താരങ്ങളെ അറിയാം...

Samayam Malayalam 18 Jun 2021, 7:10 pm
ആവേശകരമായ കോപ്പ അമേരിക്ക ടൂർണമെൻറ് ബ്രസീലിൽ പുരോഗമിക്കുകയാണ്. അർജൻറീനയിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ടൂർണമെൻറ് പിന്നീട് അവസാന നിമിഷം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. കോപ്പയിലെ ആദ്യ രണ്ട് കളികളും വിജയിച്ച് ബ്രസീൽ ഉജ്ജ്വല ഫോമിലാണ്. അർജൻറീന ചിലിക്കെതിരെ സമനില നേടുകയാണ് ചെയ്തത്. ടൂർണമെൻറിലെ ഏറ്റവും വിലപിടിപ്പുള്ള 5 കളിക്കാർആരെല്ലാമാണെന്ന് നോക്കാം.
Samayam Malayalam here are the top 5 valuable footballers at copa america
കോപ്പ അമേരിക്കയിലെ ഏറ്റവും വിലപിടിപ്പുള്ള 5 കളിക്കാ‍ർ, ഒന്നാമൻ മെസിയല്ല; മുന്നിൽ 3 ബ്രസീൽ താരങ്ങൾ!!


5. കാസെമിറോ (70 മില്യൺ യൂറോ, റയൽ മാഡ്രിഡ്)

ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീഫ് മിഡ്ഫീൽഡ‍ർമാരിലൊരാളാണ് ബ്രസീലിൻെറ കാസെമിറോ. സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. പ്രതിരോധ നിരയ്ക്ക് ഒപ്പം നിൽക്കുന്ന കാസെമിറോ മുന്നേറ്റ നിരയ്ക്ക് ഊ‍ർജം പകരുന്ന സൂപ്പ‍ർതാരമാണ്. റയലുമായി 2023 വരെ താരത്തിന് കരാറുണ്ട്.

(REUTERS/Cesar Olmedo)

4. മാ‍ർക്വിഞ്ഞോസ് (75 മില്യൺ യൂറോ - പിഎസ്ജി)

ബ്രസീലിൻെറ സെ‍ർജിയോ റാമോസെന്നാണ് മാ‍ർക്വിഞ്ഞോസ് വിശേഷിപ്പിക്കപ്പെടുന്നത്. ഗോളടിക്കുന്ന പ്രതിരോധനിര താരമാണദ്ദേഹം. പാരീസ് സെയ്ൻറ് ജ‍ർമനിൽ നെയ്മറിനൊപ്പം കളിക്കുന്ന താരം ബ്രസീലിയൻ ടീമിലും ആ ഒത്തിണക്കം കാണിക്കുന്നയാളാണ്.

(AP Photo/Ricardo Mazalan)

3. ലൗട്ടാരോ മാ‍ർട്ടിനസ് (80 മില്യൺ യൂറോ - ഇൻറ‍ർ മിലാൻ)

സീരി എയിൽ ഇൻറ‍ർ മിലാനെ ജേതാക്കളാക്കിയതിൽ ഇത്തവണ മുഖ്യപങ്ക് വഹിച്ചത് ലൗട്ടാരോ മാ‍ർട്ടിനസാണ്. റൊമേലു ലുക്കാക്കുവിനൊപ്പം മാ‍ർട്ടിനസ് ഒത്തിണക്കത്തോടെയാണ് കളിച്ചത്. അ‍ർജൻറീന ദേശീയ ടീമിൽ അഗ്യൂറോവിനെ മറികടന്ന് ഒന്നാം നമ്പ‍ർ സ്ട്രൈക്കറാണ് ഇന്ന് മാ‍ർട്ടിനസ്.

(REUTERS/Ricardo Moraes)

2. ലയണൽ മെസി (80 മില്യൺ യൂറോ - ബാഴ്സലോണ)

അ‍ർജൻറീനയുടെ സൂപ്പ‍ർതാരം ലയണൽ മെസി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. താരത്തിൻെറ അവസാന കോപ്പ അമേരിക്കയായിരിക്കും ഇതെന്നാണ് കരുതുന്നത്. ടീമിനായി ഒരു അന്താരാഷ്ട്ര കിരീടമെന്നത് മെസിയുടെ വലിയ സ്വപ്നമാണ്. ലാലിഗയിൽ ഇത്തവണ ടോപ് ഗോൾ സ്കോററാണ് മെസി. മൊത്തം വരുമാനത്തിൻെറ കാര്യത്തിൽ മെസി ഒന്നാം സ്ഥാനത്ത് വരുമെന്ന കാര്യത്തിൽ സംശയമില്ല.

(AP/PTI Photo)

1. നെയ്മ‍ർ (100 മില്യൺ യൂറോ - പിഎസ്ജി)

ബ്രസീലിൻെറ സൂപ്പ‍ർതാരം നെയ്മറാണ് കോപ്പ അമേരിക്കയിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരൻ. കോപ്പയിൽ ബ്രസീലിൻെറ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മ‍ർ ഗോളടിച്ചു. ഗോളടിപ്പിക്കുന്നതിലും താരം ഒട്ടും പിന്നിലല്ല. ഇത്തവണ കോപ്പയിലെ പ്രധാന ഫേവറിറ്റ്സ് ആവുന്നത് നെയ്മറിൻെറ സാന്നിധ്യം കൊണ്ട് കൂടിയാണ്.

(REUTERS/Ricardo Moraes)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്