ആപ്പ്ജില്ല

ഐഎം വിജയന്‍ പരിശീലകനാകുന്നു; ലോകകപ്പ് കളിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ടീം

രാമന്‍ വിജയന്‍ നയിക്കുന്ന ടീമിനെ ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരം ഐഎം വിജയനാണ് പരിശീലിപ്പിക്കുന്നത്

Samayam Malayalam 1 Oct 2019, 8:49 pm
തൃശൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ മുന്‍ നായകന്‍ ഐഎം വിജയന്‍റെ കീഴില്‍ ലോകകപ്പ് കളിക്കാനായി മറ്റൊരു ഇന്ത്യന്‍ ടീം ഒരുങ്ങുന്നു. 2017ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ലോകകപ്പിനായി ഇന്ത്യ തയ്യാറെടുക്കുന്നത്. ഗ്രീസില്‍ വെച്ച് നടക്കുന്ന ഈ വര്‍ഷത്തെ സോക്ക ലോകകപ്പിലാണ് ഇന്ത്യ പങ്കെടുക്കുന്നത്.
Samayam Malayalam im vijayan


ഒക്ടോബര്‍ 12 മുതല്‍ 20 വരെ ഗ്രീസിലെ ക്രീറ്റിലാണ് സോക്ക ലോകകപ്പ് നടക്കുന്നത്. 40 വയസിന് മുകളില്‍ പ്രായമുള്ള ഫുട്ബോള്‍ താരങ്ങള്‍ക്കാണ് സോക്ക ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുക. രാമന്‍ വിജയന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ ഇതിഹാസ താരം ഐഎം വിജയനാണ് പരിശീലിപ്പിക്കുന്നത്. ഇന്ത്യ ആദ്യമായാണ് സോക്ക ലോകകപ്പില്‍ പങ്കെടുക്കുന്നത്.

Also Read: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ റണ്ണൊഴുകും; എന്നാല്‍ നിരാശപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്

സാധാരണ പ്രൊഫഷല്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ 11 അംഗങ്ങളാണ് ഒരു ടീമില്‍ ഉണ്ടാവുക. എന്നാല്‍ സോക്ക ലോകകപ്പില്‍ ആറ് പേര്‍ മാത്രമാണ് ഒരു ടീമില്‍ അണിനിരക്കുക. 40 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സോക്ക ലോകകപ്പില്‍ 20 മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായാണ് മത്സരം നടക്കുക. ജര്‍മ്മനിയാണ് നിലവിലെ സോക്ക ചാമ്പ്യന്മാര്‍.

Also Read: ടീമില്‍ അപ്രതീക്ഷിത അട്ടിമറി; ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

40 വയസ് പിന്നിട്ട മുന്‍ ഇന്ത്യന്‍ ടീം താരങ്ങളാണ് സോക്ക ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രാമന്‍ വിജയനാണ് ടീമിന്‍റെ ക്യാപ്റ്റന്‍. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ എം സുരേഷ് ആണ് ടീമിലെ ഏക മലയാളി താരം. സമീര്‍ നായിക്, ആല്‍വിറ്റോ ഡികൂഞ്ഞ, ക്ലൈമാക്‌സ് ലോറന്‍സ്, ക്ലിഫോര്‍ഡ് മിറാന്‍ഡ, മിക്കി ഫെര്‍ണാണ്ടസ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. മത്സരത്തിനായി ഈ മാസം ഒമ്പതിനാണ് ഇന്ത്യന്‍ ടീം ഗ്രീസിലേക്ക് പുറപ്പെടുക.

Also Read: 'ഡബിള്‍ സെഞ്ച്വറിക്ക് 200 റണ്‍സ് കുറവ്'; രോഹിതിനെ ട്രോളി സോഷ്യന്‍ മീഡിയ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്