ആപ്പ്ജില്ല

സ്വീഡന്‍- നെതര്‍ലന്‍റ്സ് പോരാട്ടത്തിലെ ചിരിയും കരച്ചിലും; ചിത്രങ്ങള്‍ കാണാം

സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ അവസാന മിനുട്ടിലാണ് നെതര്‍ലന്‍റ്സ് താരം ജാക്കി ഗ്രോനന്‍ മാലാഖയായി അവതരിച്ചത്. പിന്നാലെ ഒരു വശത്ത് ആഹ്ളാദച്ചിരികളുയര്‍ന്നപ്പോള്‍ മറുവശത്ത് കണ്ണീരും കരച്ചിലും സ്ഥാനം പിടിക്കുകയായിരുന്നു.

Samayam Malayalam 4 Jul 2019, 5:52 pm
പാരീസ്: വനിതാ ലോകകപ്പിലെ ആവേശോജ്ജ്വലമായ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സ്വീഡനെ കണ്ണീരില്‍ മുക്കിയാണ് നെതര്‍ലന്‍റ്സ് ഫൈനലില്‍ പ്രവേശിച്ചത്. മത്സരത്തില്‍ സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നെതര്‍ലന്‍റ്സ് ഫൈനല്‍ ഉറപ്പാക്കിയത്. ജാക്കി ഗ്രോനനാണ് നെതര്‍ലന്‍റ്സിനായി വിജയഗോള്‍ കണ്ടെത്തിയത്.
Samayam Malayalam main


മത്സരത്തിന്‍റെ ആദ്യാവസാനം മിന്നും പ്രകടനമാണ് ഇരുടീമുകളും കാഴ്ച വെച്ചത്. പൂര്‍ണസമയം പിന്നിട്ടിട്ടും ഗോള്‍ മാത്രം അകന്നുനിന്നു. എന്നാല്‍ മത്സരത്തിന്‍റെ അവസാന മിനുട്ടില്‍ ജാക്കി ഗ്രോനന്‍ മാലാഖയായി അവതരിക്കുകയായിരുന്നു. പിന്നാലെയാണ് ഒരു വശത്ത് ആഹ്ളാദച്ചിരികളുയര്‍ന്നപ്പോള്‍ മറുവശത്ത് കണ്ണീരും കരച്ചിലും സ്ഥാനം പിടിച്ചത്. മത്സരത്തിനിടയിലെ വൈകാരിക മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ കാണാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്