ആപ്പ്ജില്ല

ഈസ്റ്റ് ബംഗാളിനോട് മമത വേണം! ബംഗാള്‍ ഒഡീഷയെ മാതൃകയാക്കണമെന്ന് ആവശ്യം

ഒഡീഷ സര്‍ക്കാര്‍ ഒഡീഷ എഫ് സിക്ക് ഐഎസ്എല്‍ കളിക്കാനുള്ള സഹായം ചെയ്യുന്നത് പോലെ ബംഗാള്‍ സര്‍ക്കാര്‍ ഈസ്റ്റ്ബംഗാളിനെ സഹായിക്കണമെന്ന് ആവശ്യം. മോഹന്‍ ബഗാന്‍ ഇതിനകം ഐഎസ്എല്ലില്‍ ചേര്‍ന്നു കഴിഞ്ഞു. എടികെയുമായി ലയിച്ചു കൊണ്ടായിരുന്നു ബഗാന്‍ തട്ടകം മാറിയത്.

Lipi 29 Jun 2020, 12:00 pm

ഹൈലൈറ്റ്:

  • എംഎല്‍എ ഡോ.സുജന്‍ ചക്രബര്‍ത്തി ഈസ്റ്റ്ബംഗാളിന് വേണ്ടി രംഗത്ത്
  • മമത ബാനര്‍ജി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി സംസാരിച്ചു
  • ഒഡീഷ സര്‍ക്കാരിന്റെ മാതൃക ബംഗാള്‍ പിന്തുടരണമെന്ന് ഫുട്‌ബോള്‍ ആരാധകരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ഈസ്റ്റ്ബംഗാളിന് ഐ എസ് എല്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ഉയരുന്നു
ഈസ്റ്റ്ബംഗാളിന് ഐ എസ് എല്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ഉയരുന്നു
പശ്ചിമ ബംഗാളില്‍ ഏറെ പാരമ്പര്യമുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളാണ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും. ഐ ലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ ഐ എസ് എല്ലിലേക്ക് (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ചേക്കേറി. എടികെയുമായി ലയിച്ച ബഗാന്‍ പുതിയ സീസണില്‍ എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് ഐഎസ്എല്‍ കളിക്കുക. ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന പ്ലാറ്റ്‌ഫോമില്‍ ബഗാന്‍ കളിക്കുമ്പോള്‍ ഈസ്റ്റ്ബംഗാള്‍ താഴെത്തട്ടിലായ അവസ്ഥയാണ്. ഇത് പാടില്ലെന്നും ഈസ്റ്റ്ബംഗാളിനും ഐ എസ് എല്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ഉയരുന്നു.

Also Read: എഫ്എ കപ്പ് സെമി ലൈനപ്പായി; നാല് വമ്പന്‍ ടീമുകളും സെമിയില്‍ കടന്നു

സിപിഐഎം എംഎല്‍എ ആയ ഡോ. സുജന്‍ ചക്രബര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചു. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുജന്‍ ചക്രബര്‍ത്തി. ജൂണ്‍ പതിനെട്ടിനാണ് ചക്രബര്‍ത്തി മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍പട്ടേലുമായി ഈസ്റ്റ്ബംഗാളിന്റെ ഐ എസ് എല്‍ സാധ്യതകള്‍ സംബന്ധിച്ച് മമത ബാനര്‍ജി ചര്‍ച്ച നടത്തിയതിലുള്ള നന്ദിയും കത്തില്‍ അറിയിച്ചു.

അയല്‍ സംസ്ഥാനമായ ഒഡീഷ വലിയ മാതൃകയാണ്. ഒഡീഷ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താണ് ഒഡീഷ എഫ് സിയെ ഐ എസ് എല്ലില്‍ ഇറക്കിയത്. നേരത്തെ ഡല്‍ഹി ഡൈനമോസ് എന്ന പേരിലായിരുന്നു ഈ ടീം കളിച്ചിരുന്നത്. ഒഡീഷ സര്‍ക്കാര്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം ബംഗാള്‍ സര്‍ക്കാരും മാതൃകയാക്കണമെന്നാണ് ചക്രബര്‍ത്തി ആവശ്യപ്പെടുന്നത്. ബെംഗളൂരുവിലെ ക്വുസ് കോര്‍പറേറ്റായിരുന്നു ഈസ്റ്റ്ബംഗാളിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. മൂന്ന് വര്‍ഷത്തെ കരാര്‍ രണ്ട് വര്‍ഷം പിന്നിട്ടു. പുതിയ സ്‌പോണ്‍സറെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈസ്റ്റ്ബംഗാള്‍.

Also Read: മെസിയോടുപമിച്ച പന്ത്രണ്ട് താരങ്ങളെ കുറിച്ചറിയാം, ഒരാള്‍ ചാമ്പ്യന്‍സ് ലീഗ് നേടി!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്