പാരിസ്: ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലില്‍ ലിയോണിനെ തോല്‍പ്പിച്ച് പിഎസ്ജി ചാമ്പ്യന്മാരായി. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പിഎസ്ജി ലിയോണിനെ മറികടന്നത്. ഇതോടെ സീസണില്‍ മൂന്നു കിരീടങ്ങള്‍ നേടാന്‍ പിഎസ്ജിക്ക് കഴിഞ്ഞു. നേരത്തെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായിരുന്ന പിഎസ്ജി ഫ്രഞ്ച് കപ്പും സ്വന്തമാക്കിയിരുന്നു. ഒന്‍പതാം തവണാണ് ടീം ലീഗ് കപ്പില്‍ മുത്തമിടുന്നത്. കൊവിഡ് ഭീഷണിയിലും ഏതാണ്ട് അയ്യായിരത്തോളം ആരാധകര്‍ക്കു മുന്നിലാണ് മത്സരം നടന്നത്. നെയ്മര്‍, ആഞ്ചല്‍ ഡി മരിയ, ഇക്കാര്‍ഡി തുടങ്ങിയവര്‍ ഗോളെന്നുറച്ച ചില ഷോട്ടുകള്‍ പായിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരു ടീമുകളുടേയും ഗോള്‍കീപ്പര്‍മാര്‍ അവിശ്വസനീയമായ ചില രക്ഷപ്പെടുത്തലുകളും നടത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5 എന്ന നിലയിലായിരുന്നു പിഎസ്ജിയുടെ വിജയം. കളിയുടെ 119-ാം മിനിറ്റില്‍ ലിയോണിന്റെ റാഫേല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
സ്ട്രൈലക്കര് കിലിയന്‍ എംബാപ്പെ ഫ്രഞ്ച് കപ്പിന്റെ ഫൈനലിനിടെ ഗുരുതരമായി പരിക്കേറ്റതിനാല്‍ ലീഗ് കപ്പില്‍ ഇറങ്ങിയില്ല. ഇക്കാര്‍ഡിയെ സ്ട്രൈക്കറാക്കി കളിക്കിറങ്ങിയ പിഎസ്ജി ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ചില ഒന്നാന്തരം മുന്നേറ്റങ്ങള്‍ നടത്തി. മറുവശത്ത് ലിയോണിന്റെ നീക്കങ്ങള്‍ പലതും ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളിലാണ് കലാശിച്ചത്.
Also Read: ഓണ്‍ലൈന്‍ ചൂതാട്ടം; വിരാട് കോലിയെ അറസ്റ്റ് ചെയ്യാന്‍ ഹര്‍ജി
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിയോണ്‍ താരം ബെര്‍ട്രാന്‍ഡ് ട്രറോറെയുടെ കിക്ക് പിഎസ്ജിയുടെ കെയ്ലര് നവാസ് രക്ഷപ്പെടുത്തിയപ്പോള്‍ അവസാന കിക്കെടുത്ത പാപ്ലോ സരാബിയ പിഎസ്ജിക്ക് കിരീടവിജയം നേടിക്കൊടുത്തു. കഴിഞ്ഞ ആറ് സീസണുകള്‍ക്കിടെ നാലാം തവണയാണ് പിഎസ്ജി ട്രിപ്പില്‍ കിരീടം തികയ്ക്കുന്നത്. അടുത്തവര്‍ഷം മുതല്‍ ലീഗ് കപ്പ് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെയെങ്കില്‍ പിഎസ്ജി ആയിരിക്കും ലീഗ് കപ്പിലെ അവസാന ചാമ്പ്യന്‍.
Also Read: ലോക്ക് ഡൗണ്‍ അവസരമാക്കി, അഞ്ച് വിക്കറ്റൂരി ഡേവിഡ് വില്ലിയുടെ തിരിച്ചുവരവ്!