ആപ്പ്ജില്ല

കൊൽക്കത്തയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ബെംഗലുരു മുന്നിൽ

27 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ബെംഗലുരു

TNN 4 Feb 2018, 11:55 am
കൊൽക്കത്ത: കൊൽക്കത്തയ്ക്കെതിരെ തകര്‍പ്പൻ ജയവുമായി ഇന്ത്യൻ സൂപ്പര്‍ ലീഗിൽ ബെംഗലുരു എഫ്‍‍സി പോയിന്‍റ് പട്ടികയിൽ ഒന്നാമത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ ബെംഗലുരു തോൽപിച്ചത്. ജോര്‍ഡി മൊണ്ഡാൽ മൂന്നാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളിൽ ആദ്യപകുതിയിൽ തന്നെ കൊൽക്കത്ത പിന്നിലായി. 83–ാം മിനിറ്റിൽ വെനസ്വേല താരം മിക്കുവാണ് ബെംഗലുരുവിനു വേണ്ടി രണ്ടാം ഗോള്‍ നേടിയത്. 69–ാം മിനിറ്റില്‍ രണ്ടാമതും മഞ്ഞക്കാര്‍ഡു കണ്ട രാഹുല്‍ ഭെക്കയെ റഫറി പുറത്താക്കിയിട്ടും പത്തുപേരുമായി കളിച്ചാണ് ബെംഗലുരു വിജയം നേടിയത്.
Samayam Malayalam bengaluru beats atk for two goals
കൊൽക്കത്തയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ബെംഗലുരു മുന്നിൽ


നിലവിൽ13 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതാണ് ബെംഗലുരു. അതേസമയം ബെംഗലുരുവിനെതിരായ തോൽവിയോടെ കൊൽക്കത്ത 12 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്