ആപ്പ്ജില്ല

എെഎസ്എലിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഡൽഹി

സെമി ബർത്ത് ഉറപ്പാക്കി ആദ്യ നാല് ടീമുകളിൽ ഒന്നാവുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം

TNN 8 Nov 2017, 5:21 pm
ന്യൂഡൽഹി: എെഎസ്എലിൻെറ പുതിയ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഡൽഹി ഡൈനാമോസ് ഒരുങ്ങുന്നു. കഴിഞ്ഞ ടൂർണമെൻറുകളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടുള്ള ടീമാണ് ഡൽഹിയുടേത്. ഇത്തവണ സെമി ബർത്ത് ഉറപ്പാക്കി ആദ്യ നാല് ടീമുകളിൽ ഒന്നാവുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.
Samayam Malayalam delhi dynamos ready for 2017 isl
എെഎസ്എലിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഡൽഹി


കഴിഞ്ഞ രണ്ട് തവണയും അവർ സെമി കളിച്ചിരുന്നു. 2015ൽ എഫ് സി ഗോവയോടും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോടും തോറ്റ് പുറത്താവുകയായിരുന്നു. ആദ്യ സീസണിൽ സെമി കാണാതെ പുറത്തായെങ്കിലും പിന്നീട് അവർ തിരിച്ച് വരികയായിരുന്നു.

സ്വന്തം കാണികൾക്ക് മുന്നിൽ നന്നായി കളിക്കുന്ന അവർക്ക് എവേ മത്സരങ്ങളിലാണ് കാലിടറിയത്. ഇത്തവണ ആ പോരായ്മ നികത്താൻ തന്നെയായിരിക്കും ടീമിൻെറ ശ്രമം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്