ആപ്പ്ജില്ല

ISL 2018: പൂനെയെ രണ്ട് ഗോളിന് തകർത്ത് നോർത്ത് ഈസ്റ്റ്

പോയിൻറ് പട്ടികയിൽ നോർത്ത് ഈസ്റ്റ് രണ്ടാമത്

Samayam Malayalam 27 Nov 2018, 10:26 pm
പൂനെ: ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഓഗ്ബച്ചെയാണ് 23ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ഇഞ്ചുറി ടൈമിൽ 93ാം മിനിറ്റിൽ യുവാൻ ക്രൂസ് മാസ്യ രണ്ടാം ഗോളും നേടി.
Samayam Malayalam ISL


ആക്രമണത്തിൽ പൂനെയും മികച്ചു നിന്നെങ്കിലും അവർക്ക് ഗോൾ നേടാനായില്ല. നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറുടെ മിന്നുന്ന പ്രകടനമാണ് പൂനെയുടെ ഗോൾ അടിക്കാനുള്ള ശ്രമങ്ങൾക്ക് തടയിട്ടത്.

മത്സര വിജയത്തോടെ നോർത്ത് ഈസ്റ്റ് എെഎസ്എൽ പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 17 പോയിൻറാണ് അവർക്കുള്ളത്. 19 പോയിൻറുള്ള ബെംഗലൂരു എഫ്.സിയാണ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്