ആപ്പ്ജില്ല

ISL 2019-20: മറുപടിയില്ലാത്ത ഒരു ഗോളിന് ചെന്നൈയിനെ തകർത്ത് എടികെ

നാല് പോയിൻറുമായി രണ്ടാം എ ടി കെ സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും രണ്ട് പോയിൻറുമായി ചെന്നൈയിൻ എഫ്സി എട്ടാം സ്ഥാനത്തുമാണ്

Samayam Malayalam 30 Oct 2019, 9:34 pm
എവേ മാച്ചിൽ മിന്നും ജയം സ്വന്തമാക്കി എടികെ. ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിലെത്തിയാണ് എടികെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. എടികെയുടെ ഓസ്ട്രേലിയൻ താരം ഡേവിഡ് വില്ല്യംസാണ് ഗോൾ സ്വന്തമാക്കിയത്.
Samayam Malayalam isl 1


മത്സരത്തിലെ ഹീറോ ആയി എടികെയ്ക്ക് വിജയഗോൾ സമ്മാനിച്ച ഡേവിഡ് വില്ല്യംസ് തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം പകുതിയിൽ ചെന്നൈയിൻറെ മികച്ച മുന്നേറ്റങ്ങൾ മത്സരം ചൂടുപിടിപ്പിക്കുകയും ചിലപ്പോഴൊക്കെ പരുക്കൻ അടവുകൾക്ക് കാരണമാകുകയും ചെയ്തു.


49ാം മിനുട്ടിൽ കാത്തിരുന്ന ഗോൾ.. എടികെയുടെ മുന്നേറ്റ താരം ഡേവിഡ് വില്ല്യംസാണ് ഗോൾ നേടിയത്. പ്രബീർ ദാസിൻറെ മികച്ച മുന്നേറ്റത്തിനൊടുവിൽ ചെന്നൈയിൻ താരത്തിൻറെ കാലിൽ തട്ടി തിരിച്ചുവന്ന പന്ത് വില്ല്യംസ് അനായാസമായി വലയിലെത്തിക്കുകയായിരുന്നു.


ആദ്യപകുതിയിൽ പ്രത്യേകിച്ച് ചലനമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ചില മികച്ച മുന്നേറ്റങ്ങൾ ബോക്സ് വരെ എത്തിയെങ്കിലും ഗോളായി മാറിയില്ല. ലാലിയൻസുവാല ചാങ്തെ ചെന്നൈയിനായി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.

കൊൽക്കത്തയ്ക്ക് ഒരു മികച്ച പെനൽറ്റി അവസരം നഷ്ടമാകുന്നു. റോയ് കൃഷ്ണയെ ബോക്സിനകത്ത് വെച്ച് പിന്നിൽ നിന്ന് ഫൌൾ ചെയ്തെങ്കിലും റഫറി പെനൽറ്റി നൽകാൻ കൂട്ടാക്കിയില്ല.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരാണ് ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുന്നത്.


രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിൻറുമായി രണ്ടാം സ്ഥാനത്താണ് എ ടി കെ. എന്നാൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും രണ്ട് പോയിൻറുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.

PHoto Courtesy: ISL

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്