ആപ്പ്ജില്ല

ISL 2019-20: ആവേശകരമായ പോരാട്ടം, ഒടുവിൽ നോർത്ത് ഈസ്റ്റിനെതിരെ ഗോവയ്ക്ക് സമനില

മത്സരത്തിന് പിന്നാലെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഗോവ മൂന്നാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തുമാണ്

Samayam Malayalam 1 Nov 2019, 9:32 pm
അത്യന്തം ആവേശകരമായ ഗോവ- നോർത്ത് ഈസ്റ്റ് മത്സരം ഒടുവിൽ സമനിലയിൽ പിരിഞ്ഞു. രണ്ട് വീതം ഗോളുകൾ സ്വന്തമാക്കിയാണ് ഇരു ടീമുകളും മത്സരത്തിൽ സമനില പാലിച്ചത്. നോർത്ത് ഈസ്റ്റിൻറെ റെഡീം ലാങ് മത്സരത്തിലെ ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ടു.
Samayam Malayalam Hugo Boumous


മത്സരത്തിൻറെ അധികസമയത്ത് ഗോവയുടെ സമനില ഗോൾ.. മൻവീർ സിങ്ങാണ് ഗോവയ്ക്ക് സമനില നേടിക്കൊടുത്തത്.

വീണ്ടും നോർത്ത് ഈസ്റ്റ്... ഗോവയ്ക്ക് എതിരെ നോർത്ത് ഈസ്റ്റിന് ലീഡ്. അതിമനോഹരമായ ഒരു ഗോളിലൂടെ റെഡീം ലാങ്ങ് ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നേടിക്കൊടുത്തത്. 74ാം മിനുട്ടിലായിരുന്നു ഗോൾ.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റിനായി അസമോവ ഗ്യാൻ മറുപടി നൽകുന്നു. 53ാം മിനുട്ടിലാണ് നോർത്ത് ഈസ്റ്റ് സമനില ഗോൾ സ്വന്തമാക്കിയത്. സ്കോർ നോർത്ത് ഈസ്റ്റ് 1-1 ഗോവ.


ആദ്യപകുതിയിൽ ആധിപത്യം നേടി ഗോവ. മത്സരത്തിൻറെ പകുതി സമയം പിന്നിടുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റിനെതിരെ ഗോവ മുന്നിട്ട് നിൽക്കുന്നു. ഹ്യൂഗോ ബൌമസ് ആണ് ഗോവയെ മുന്നിലെത്തിച്ചത്


ഗോവ ലീഡ് നേടുന്നു. ആദ്യ പകുതിക്ക് മുമ്പ് തന്നെ മത്സരത്തിൽ ആധിപത്യം നേടി ഗോവ. ഹ്യൂഗോ ബൌമസ് ആണ് ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 31ാം മിനുട്ടിൽ ഒരു അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ആയിരുന്നു ബൌമസിൻറെ ഗോൾ. നോർത്ത് ഈസ്റ്റ് കീപ്പർ സുബാശിഷ് റോയ് ചൌധരിയുടെ വലിയ പിഴവിൽ നിന്നായിരുന്നു ഗോൾ



ഗുവാഹത്തിയിലെ അത്ലറ്റിക് സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്സി ഗോവയും ഏറ്റുമുട്ടുന്നു. പോയിന്‍റ് പട്ടികയില്‍ ഗോവ മൂന്നാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തുമാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും നാല് പോയിന്‍റുമാണ് ഇരുവരുടേയും സമ്പാദ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്