ആപ്പ്ജില്ല

പത്ത് പേരായി ചുരുങ്ങിയിട്ടും തളർന്നില്ല, ഒഡീഷയെ 2-1ന് തകർത്ത് ജംഷഡ‍്‍പുർ

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം മത്സരത്തിൽ ജംഷഡ‍്‍പുർ എഫ് സി ഒഡീഷയെ 2-1ന് പരാജയപ്പെടുത്തി. മത്സരം അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപ് സെർജിയോ കാസ്റ്റലാണ് വിജയഗോൾ നേടിയത്.

Samayam Malayalam 22 Oct 2019, 9:44 pm

ഹൈലൈറ്റ്:

  • ആദ്യപകുതി 1-1ന് സമനിലയായിരുന്നു
  • രണ്ടാം പകുതിയിൽ സെർജിയോ കാസ്റ്റലിൻെറ ഗോൾ
  • ജംഷഡ‍്‍പുർ താരം ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam isL GOAL
ജംഷഡ‍്‍പുർ: മത്സരം അവസാനിക്കുന്നതിന് തൊട്ട് മുൻപ് നേടിയ തകർപ്പൻ ഗോളിലൂടെ ഒഡീഷക്കെതിരെ ജംഷഡ‍്‍പുർ എഫ് സിക്ക് മിന്നുന്ന വിജയം. സെർജിയോ കാസ്റ്റലാണ് ജംഷഡ‍്‍പുരിനായി 85ാം മിനിറ്റിൽ ഗോളടിച്ചത്. ആദ്യപകുതിയിൽ ഇരുടീമുകളും ഓരോ ഗോളുകൾ നേടിയിരുന്നു. 2-1നാണ് ജംഷഡ‍്‍പുരിൻെറ ജയം.
35ാം മിനിറ്റിൽ ജംഷഡ‍്‍പുർ താരം ബികാഷ് ജെ‍യ‍്‍രു ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു. 55 മിനിറ്റിലധികം പത്ത് പേരുമായി കളിച്ചാണ് ഈ സീസണിലെ ആദ്യവിജയം അവർ സ്വന്തമാക്കുന്നത്.


ആദ്യപകുതി അവസാനിക്കും മുമ്പ് തിരിച്ചടിച്ച് ഒഡീഷ എഫ് സി. 40ാം മിനിറ്റിൽ അരിഡാനെ സൻറാനയാണ് സമനില ഗോളടിച്ചത്. ഒന്നാം പകുതിയിൽ മത്സരം 1-1ന് സമനിലയിൽ.


ഒഡീഷക്കെതിരെ 17ാം മിനിറ്റിൽ ആദ്യ ഗോൾ നേടി ജംഷഡ‍്‍പുർ എഫ് സി മുന്നിൽ. സെൽഫ് ഗോളിലാണ് ജംഷഡ‍്‍പുർ മുന്നിലെത്തിയത്. റാണ ഗരാമിയിലൂടെയാണ് സെൽഫ് ഗോൾ പിറന്നത്.

ഐഎസ്എല്ലിൽ ഒഡീഷ എഫ് സിക്ക് അരങ്ങേറ്റ മത്സരം. ജംഷഡ‍്‍പുർ എഫ് സിയുമായാണ് അവർ കൊമ്പുകോർക്കുന്നത്. ഈ സീസണിലെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗലൂരു എഫ്.സിയും തമ്മിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.


Updating...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്