ആപ്പ്ജില്ല

മുംബൈ സിറ്റിയെ 1-1 സമനിലയിൽ തളച്ച് ഹൈദരാബാദ് എഫ്സി

മുംബൈ സിറ്റി എഫ്സിക്ക് എതിരെ ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ഹൈദരാബാദ് എഫ്സിക്ക് സാധിച്ചു. മുംബൈയും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിയാതെ പോയി

Samayam Malayalam 24 Jan 2020, 9:47 pm
മത്സരം പൂർണമാകുമ്പോൾ ഓരോ ഗോൾ വീതം നേടി ഇരുടീമുകളും സമനിലയിൽ പിരിയുന്നു.
Samayam Malayalam mumbai new



മത്സരത്തിൻറെ അവസാന നിമിഷത്തിൽ വീണ്ടും ട്വിസ്റ്റ്. ബോക്സിനകത്ത് മുംബൈ താരത്തിൻറെ കയ്യിൽ പന്ത് തട്ടി ഫൌൾ വഴങ്ങുന്നു.പെനൽറ്റി കിക്കെടുത്ത മാർകോ സ്റ്റാൻകോവിച് ഇഞ്ചുറി ടൈമിൻറെ നാലാം മിനുട്ടിൽ ഹൈഗരാബാദിന് സമനില നേടിക്കൊടുക്കുന്നു.

ആദ്യ പകുതിയിൽ ലാർബി നേടിയ ഏക ഗോളിന് മുംബൈ സിറ്റി എഫ്സി മുന്നിട്ട് നിൽക്കുന്നു.

43ാം മിനുട്ടിൽ മുംബൈ ലീഡ് നേടുന്നു. മൊഹമ്മദ് ലാർബിയാണ് മുംബൈയ്ക്ക് വേണ്ടി പെനൽറ്റി കിക്കിലൂടെ ഹൈദരാബാദിൻറെ വല കുലുക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാന്‍ മുംബൈ സിറ്റി എഫ്സി വീണ്ടുമിറങ്ങുന്നു. സീസണിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയെയാണ് മുംബൈ ഇന്ന് നേരിടുന്നത്. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.


ഐഎസ്എല്ലിന്‍റെ നിലവിലെ സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുന്ന ടീമുകളില്‍ ഒന്നാണ് മുംബൈ സിറ്റി എഫ്സി. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍റുമായി അഞ്ചാമതാണ് മുംബൈ സിറ്റി എഫ്സിയുടെ സ്ഥാനം. ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിക്കാന്‍ സാധിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

അതേസമയം എതിരാളികളായ ഹൈദരാബാദ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാനം പത്താം സ്ഥാനക്കാരായാണ് നില്‍ക്കുന്നത്. പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് അഞ്ച് പോയിന്‍റ് മാത്രം. സീസണില്‍ ഇതുവരെ ജയിക്കാന്‍ സാധിച്ചത് ഒരേയൊരു മത്സരത്തില്‍ മാത്രം. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും ഹൈദരാബാദിന് പ്ലേഓഫിലെത്താന്‍ സാധിക്കില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്