ആപ്പ്ജില്ല

ഐഎസ്‌എല്‍; എഫ്.സി ഗോവയ്ക്ക് തകർപ്പൻ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ വിജയം എഫ്.സി ഗോവയ്ക്കൊപ്പം.

TNN 19 Nov 2017, 8:56 pm
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ വിജയം എഫ്.സി ഗോവയ്ക്കൊപ്പം. ചെന്നൈയിന്‍ എഫ്.സിയെ 3-2ന് തോല്‍പ്പിച്ചാണ് ഗോവ ആദ്യ വിജയം നേടിയത്. കേരള- കൊല്‍ക്കത്ത ആദ്യ മത്സരവും, ജംഷ്ഡ്പൂര്‍- നോര്‍ത്ത് ഈസ്റ്റ് മത്സരവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ആദ്യ പകുതിയില്‍ തന്നെയാണ് ഗോവയുടെ മൂന്ന് ഗോളുകളും പിറന്നത്. 24-ാം മിനിറ്റില്‍ ഗോവന്‍ താരം കോറോയിലൂടെയാണ് മത്സരത്തിലെയും ടൂര്‍ണമെന്റിലെയും ആദ്യ ഗോള്‍ പിറന്നത്. 28-ം മിനിറ്റില്‍ വോളിയിലൂടെ ഗോള്‍വലയിലെത്തിച്ച്‌ മാനുവല്‍ ലാന്‍സറോട്ട് ബ്രൂണോ ഗോവയുടെ സ്കോര്‍ രണ്ടായി ഉയര്‍ത്തുകയായിരുന്നു. അധികം വൈകാതെ തന്നെ ഗോവയുടെ മൂന്നാം ഗോളും പിറന്നു.
Samayam Malayalam isl 2017 fc goa vs chennaiyin fc match
ഐഎസ്‌എല്‍; എഫ്.സി ഗോവയ്ക്ക് തകർപ്പൻ ജയം


37-ാം മിനിറ്റില്‍ മണ്ടാറിലൂടെയായിരുന്നു ഗോവയുടെ മൂന്നാം ഗോള്‍. രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് ആതിഥേയര്‍ കാഴ്ച വച്ചത്. 70ആം മിനിറ്റില്‍ ഇനിഗോ കാല്‍ഡറോണിലൂടെ ചെന്നൈയിന്‍ ആദ്യമായി ഗോവന്‍ ഗോള്‍വല ചലിപ്പിച്ചു. സമനിലയ്ക്കായി പൊരുതിക്കളിച്ച ചെന്നൈ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്.
റാഫേല്‍ ആഗസ്റ്റോയുടെ വകയായിരുന്നു ചെന്നെയുടെ രണ്ടാം ഗോള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്