ആപ്പ്ജില്ല

എെഎസ്എലിൽ ഡൽഹിയെ തോൽപ്പിച്ച് ജംഷഡ്‍പു‍ർ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‍പു‍ർ എഫ്.സിക്ക് ആദ്യ വിജയം

TNN 7 Dec 2017, 8:58 am
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‍പു‍ർ എഫ്.സിക്ക് ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അവർ ഡൽഹി ഡൈനാമോസിനെ 1-0നാണ് തോൽപ്പിച്ചത്. മെഹ്താബ് ഹൊസൈന്റെ പാസില്‍ ഇസു അസൂക്കയാണ് ജംഷഡ്‍പു‍രിന് വേണ്ടി വിജയഗോൾ നേടിയത്.
Samayam Malayalam isl 2017 jamshedpur beat delhi dynamos
എെഎസ്എലിൽ ഡൽഹിയെ തോൽപ്പിച്ച് ജംഷഡ്‍പു‍ർ


59ാം മിനിറ്റിൽ ഒരു പെനാൽറ്റി ലഭിച്ചെങ്കിലും അത് അവ‍ർക്ക് മുതലാക്കാനായില്ല. 61ാം മിനിറ്റിലാണ് മത്സരത്തിലെ വിജയഗോൾ പിറന്നത്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ജംഷഡ്‍പു‍ർ എഫ്.സി വിജയം സ്വന്തമാക്കിയത്.

കളിയിൽ മേൽക്കൈ നേടിയിട്ടും ഗോളവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാഞ്ഞതാണ് ഡൽഹിയുടെ പരാജയത്തിൽ കലാശിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്