ആപ്പ്ജില്ല

ISL 2018: രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും

നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലകളുമായി 5 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്‍റെ സ്ഥാനം

Samayam Malayalam 29 Oct 2018, 7:50 pm
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്‍പൂര്‍ എഫ്സിയും നേര്‍ക്കുനേര്‍. ജംഷഡ്‍പൂര്‍ എഫ്സിയുടെ ഹോം ഗ്രൗണ്ടായ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുന്നത്.
Samayam Malayalam blasters vs jamshedpur


നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലകളുമായി 5 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്‍റെ സ്ഥാനം. അതേസമയം നാല് മത്സരങ്ങളില്‍ ഒരു വിജയവും മൂന്ന് സമനിലകളുമായി ആറ് പോയിന്‍റോടെ ആറാം സ്ഥാനത്താണ് ജംഷഡ്പൂര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്