ആപ്പ്ജില്ല

നോർത്ത് ഈസ്റ്റിന് ആദ്യതോൽവി സമ്മാനിച്ച് ജംഷദ്പുർ

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിൻെറ തോൽവിയറിയാത്ത കുതിപ്പ് അവസാനിച്ച് ജംഷദ്പുർ

Samayam Malayalam 18 Dec 2020, 10:17 pm
ഐഎസ്എൽ 2020 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യതോൽവി. ജംഷദ്പുർ എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി. 53ാം മിനിറ്റിൽ അനികേത് ജാദവാണ് ജംഷദ്പുരിൻെറ വിജയഗോൾ നേടിയത്. മത്സരത്തിൻെറ ആദ്യപകുതി പൊതുവിൽ വിരസമായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് നടത്തിയത്.
Samayam Malayalam ISL 2020
ഐഎസ്എൽ മത്സരത്തിൽ നിന്ന്...


രണ്ടാം പകുതിയിലാണ് ആക്രമണ പ്രത്യാക്രമണങ്ങൾ ഉണ്ടായത്. രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനാൽട്ടി ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. ജംഷദ്പുരിൻെറ മലയാളിായ ഗോളി ടിപി രഹനേഷാണ് പന്ത് തടഞ്ഞിട്ട് ഉജ്വല പ്രകടനം നടത്തിയത്.

Also Read: ഫിഫ പുരസ്കാരം: മെസി റൊണാൾഡോക്ക് വോട്ട് ചെയ്തില്ല, ഫസ്റ്റ് ചോയ്സ് സർപ്രൈസ്; വോട്ട് ഈ മൂന്ന് താരങ്ങൾക്ക്!!

ജംഷദ്പുർ നായകൻ പീറ്റർ ഹാർട്ലിയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. വിജയത്തോടെ ജംഷദ്പുർ ഐഎസ്എൽ പോയൻറ് പട്ടികയിൽ അഞ്ചാമതെത്തി. നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്തുണ്ട്. മുംബൈ സിറ്റി തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്