ആപ്പ്ജില്ല

ഈസ്റ്റ് ബംഗാളിനോട് ജയിക്കാനായില്ല; കേരള ബ്ലാസ്റ്റേഴ്സിന് സമനില

പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കളിച്ച അഞ്ച് മത്സരങ്ങളിൽ ഇത് ബ്ലാസ്റ്റേഴ്സിൻെറ മൂന്നാം സമനിലയാണിത്.

Samayam Malayalam 12 Dec 2021, 9:39 pm
ഒഡീഷയെ വീഴ്ത്തി വലിയ പ്രതീക്ഷകൾ സമ്മാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി. പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ടീമാണ് ഈസ്റ്റ് ബംഗാൾ. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിന് കാലിടറി. കളിച്ച ആറ് മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളിൻെറ മൂന്നാം സമനിലയാണിത്.
Samayam Malayalam Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ മത്സരത്തിൽ നിന്ന്


മത്സരത്തിൻെറ ഒന്നാം പകുതിയുടെ 37ാം മിനിറ്റിൽ ടോമിസ്ലാവ് മർസെലയിലൂടെ ഈസ്റ്റ് ബംഗാളാണ് മുന്നിലെത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിൻെറ മറുപടി ഗോൾ പിറന്നു. 44ാം മിനിറ്റിൽ അൽവാരോ വാസ്ക്വിസാണ് സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇരുടീമുകൾക്കും ഗോളടിക്കാൻ സാധിച്ചില്ല.

മത്സരത്തിൻെറ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ നടത്തിയിരുന്നു. വാസ്ക്വിസും അഡ്രിയാൻ ലൂണയും ചേർന്നാണ് ഈസ്റ്റ് ബംഗാൾ പ്രതിരോധനിരയെ പരീക്ഷിച്ചത്. 15ാം മിനിറ്റിൽ വാസ്ക്വിസ് ഗോൾ വലയിലാക്കിയിരുന്നു. ആദ്യം അനുവദിച്ച ശേഷം ഈസ്റ്റ് ബംഗാൾ താരങ്ങളുടെ പരാതിയെ തുടർന്ന് റഫറി ഗോൾ പിൻവലിക്കുകയായിരുന്നു. പോസ്റ്റിലിടിച്ച് തിരികെ വന്ന പന്തിൽ റഫറി വിസിൽ മുഴക്കിയതിന് ശേഷമാണ് വാസ്ക്വിസ് അടിച്ചത്.

പ്രശാന്തും വാസ്കെസും ഗോളടിച്ചു; ജയിച്ച് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്

പോയൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയോട് വിജയം നേടിയതാണ് ടീമിന് വലിയ ആത്മവിശ്വാസം പകരുന്നത്. ആദ്യമത്സരത്തിൽ എടികെയോട് തോറ്റതിന് ശേഷം പിന്നീട് തോൽവിയറിഞ്ഞിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്