ആപ്പ്ജില്ല

റാഫി രക്ഷകനായി: അവസാനമിനിറ്റിൽ സമനില പിടിച്ച് ചെന്നൈയിൻ

പകരക്കാരനായി ഇറങ്ങിയ റാഫി 88ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് ചെന്നൈയിൻ സമനില പിടിച്ചത്

Samayam Malayalam 19 Feb 2018, 1:28 pm
ചെന്നൈ: മലയാളി താരം മുഹമ്മദ് റാഫിയുടെ മികവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‍പൂ‍ർ എഫ്.സിയോട് ചെന്നൈയിൻ എഫ്.സിക്ക് സമനില. പകരക്കാരനായി ഇറങ്ങിയ റാഫി 88ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് ചെന്നൈയിൻ സമനില പിടിച്ചത്.
Samayam Malayalam isl chennaiyin fc clinches 1 1 draw against jamshedpur fc
റാഫി രക്ഷകനായി: അവസാനമിനിറ്റിൽ സമനില പിടിച്ച് ചെന്നൈയിൻ


ആദ്യ പകുതിയിൽ വെല്ലിങ്‍ടൺ പ്രിയറിയിലൂടെ ജംഷഡ്‍പൂ‍ർ ആണ് ലീഡ് നേടിയത്. കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ചെന്നൈയിന് സമനില പിടിക്കാനായില്ല. ഒടുവിൽ റാഫി രക്ഷകനായെത്തുകയായിരുന്നു. സമനിലയോടെ ലീഗിൽ ചെന്നൈയിൻ മൂന്നാം സ്ഥാനം നില നി‍ർത്തി.

16 മത്സരങ്ങളിൽ നിന്ന് 28 പോയിൻറുമായാണ് ചെന്നൈയിൻ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 26 പോയിൻറുമായി ജംഷഡ്‍പൂ‍ർ നാലാമതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്