ആപ്പ്ജില്ല

കേരള ബ്ലാസ്റ്റേഴ്സിന്‍റെ 'ഹോം സ്റ്റേഡിയം ആന്തം' എഴുതാന്‍ ആരാധകര്‍ക്ക് അവസരം

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ കൊച്ചിയിൽ മത്സരങ്ങള്‍ക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യുക

Samayam Malayalam 25 Sept 2019, 9:42 pm
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ 'ഹോം സ്റ്റേഡിയം ആന്തം' എഴുതാന്‍ ആരാധകര്‍ക്ക് അവസരം. ആരാധകരില്‍ നിന്നും ആരാധകർക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ്‌ മത്സരം ഒരുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കെ‌ബി‌എഫ്‌സിയുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ കളികൾക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക.
Samayam Malayalam manjappada


ആരാധകർക്ക് മികച്ച സംഗീത രചനകൾ സംയോജിപ്പിച്ച് അവരുടെ പ്രിയപ്പെട്ട ടീമിനായി ഗാനം സൃഷ്ടിക്കാം. തുടർന്ന് അവയുടെ യഥാർത്ഥ രചനകൾ എം‌പി 4 ഫോർമാറ്റിൽ http://www.keralablastersfc.in എന്ന വെബ്സൈറ്റിൽ 'ഹോം സ്റ്റേഡിയം ആന്തം കോണ്ടെസ്റ്റ്' എന്ന ടാബിൽ അപ്‌ലോഡ് ചെയ്യാം.

Also Read: സുനില്‍ ഛേത്രിയും ലൂക്ക മോഡ്രിച്ചും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമോ? സാധ്യത തെളിയുന്നു

ഏറ്റവും അനുയോജ്യമായ അടിക്കുറിപ്പ് ഉപയോഗിച്ച് സൃഷ്ടിയുടെ ശീർഷകം തയ്യാറാക്കുക. വിജയികൾക്ക് അവരുടെ സംഗീതം കെ‌ബി‌എഫ്‌സിയുടെ ഹോം മത്സരങ്ങൾക്കിടയിൽ സ്റ്റേഡിയത്തിൽ ആസ്വദിക്കാം.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ഭാഗ്യമുദ്ര തയ്യാറാക്കാനും നേരത്തേ ആരാധകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ലീഗിന്‍റെ ആറാം സീസണിലേക്കായി ബ്ലാസ്റ്റേഴ്സിനായി ഭാഗ്യ ചിഹ്നത്തിന്‍റെ ഡിസൈനുകൾ തയ്യാറാക്കി അയക്കാന്‍ മാനേജ്മെന്‍റ് ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.



Also Read: പ്രസവത്തിന് ശേഷം സാനിയ മിര്‍സ തിരിച്ചെത്തുന്നു; വര്‍ക്കൗട്ട് വീഡിയോ വൈറല്‍

തിരഞ്ഞെടുക്കുന്ന ഡിസൈൻ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉൾപ്പെടുത്തുകയും, ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മത്സരത്തിലെ വിജയിക്ക് കെബി‌എഫ്‌സിയുടെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവർണ്ണാവസരവും ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്