ആപ്പ്ജില്ല

പ്രതീക്ഷയുയർത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹിക്കെതിരെ

ആവേശമുയർത്തി കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസ് പോരാട്ടം

Samayam Malayalam 20 Oct 2018, 7:47 pm
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടുന്നു. കൊച്ചി ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അൽപം മുൻപ് കളി ആരംഭിച്ചത്. സ്വന്തം തട്ടകത്തില്‍ മഞ്ഞപ്പടയുടെ പിന്തുണ കൂടി ചേരുമ്പോള്‍ ഡല്‍ഹിക്കെതിരെ ജയം എളുപ്പത്തില്‍ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. ഗോൾ കീപ്പറായിരുന്ന ധീരജ് സിങ്ങിനെ പ്ളേയിങ് ഇലവനിൽ നിന്ന് മാറ്റി. നവീൻ കുമാറാണ് ധീരജിന് പകരം ഇന്ന് കേരളത്തിന്റെ ഗോൾ വല കാക്കുക.
Samayam Malayalam kerala blasters


കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച മതേജ് പോപ്ലാറ്റ്നിച്ചിനെയും പ്ളേയിങ് ഇലവനിൽ പരിശീലകൻ ഉൾപ്പെടുത്തിയിട്ടില്ല.പരിശീലകൻ ഡേവിഡ് ജെയിംസിന്‍റെ പരീക്ഷണം വിജയിക്കുമോ എന്ന് അറിയാൻ നിമിഷങ്ങൾ മാത്രമാണ് ബാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമ്പാദ്യം. അതേസമയം ഡല്‍ഹിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിക്കാനായിട്ടില്ല. ഒരു കളിയില്‍ പരാജയപ്പെടുകയും രണ്ടാമത്തേത് സമനിലയില്‍ പിരിയുകയും ചെയ്തു. ഈ കണക്കുകള്‍ ബ്ലാസ്റ്റേഴ്സിന് മുന്‍തൂക്കവും അത്മവിശ്വാസവും നല്‍കുന്നുണ്ട്.

മികച്ച ഫോമിലുള്ള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റ നിര തന്നെയാണ് ടീമിന്‍റെ കരുത്ത്. ഇതുവരെയുള്ള മത്സരങ്ങളില്‍ വിദേശ താരങ്ങളായ പോപ്ലാറ്റ്നിച്ചും സ്റ്റൊവനോവിച്ചും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. എന്നാൽ ഈ മത്സരത്തിൽ മതേജ് പോപ്ലാറ്റ്നിച്ച് കളിക്കുന്നില്ല എന്നത് ദുഖകരമാണ്. പ്രതിരോധത്തില്‍ ജിങ്കാന്‍, പെസിച്ച്, ലാല്‍റുത്താര ത്രയത്തെ മറികടക്കാന്‍ ഡല്‍ഹി ഏറെ പാടുപെടും. ഇതുവരെയുള്ള സീസണുകളിലായി പത്ത് തവണയാണ് ഡല്‍ഹിയും ബ്ലാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണത്തില്‍ കേരളവും ഒരെണ്ണത്തില്‍ ഡല്‍ഹിയും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്