ആപ്പ്ജില്ല

പ്രമോ‍ട്ടർമാ‍ർ ചതിച്ചു; യുഎഇയിലെ പ്രീ സീസൺ മത്സരങ്ങൾ ബ്ലാസ‍്‍റ്റേഴ‍്‍സ് അവസാനിപ്പിച്ചു

യുഎഇയിലെ പ്രീ സീസൺ ടൂർ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു

Samayam Malayalam 11 Sept 2019, 6:00 pm
കൊച്ചി: യുഎഇയിലെ പ്രീ സീസൺ മത്സരങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് നാട്ടിലേക്ക് മടങ്ങുന്നു. പ്രമോട്ടർമാർ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും ടീമിൻെറ നിലവാരം ഇടിച്ച് താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് അവരിൽ നിന്ന് ഉണ്ടായതെന്നും ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മിർച്ചി സ്പോർട്സ് ആയിരുന്നു യുഎഇയിൽ കേരള ബ്ലാസ്റ്റേഴ്സിൻെറ പ്രമോട്ടർമാർ.
Samayam Malayalam Kerala Blasters New


ഇന്ത്യക്ക് പുറത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇടമാണ് യുഎഇ. ഇതിനാലാണ് പ്രീ സീസൺ ടൂറിനായി യുഎഇ തന്നെ തെരഞ്ഞെടുത്തത്. ഒരേയൊരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സ് യുഎഇയിൽ കളിച്ചത്.

ഡിബ്ബ അല്‍ഫുജൈറ ഫുട്ബോള്‍ ക്ലബ്ബിനെതിരെ നടന്ന ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. നാളെ അജ്മാൻ ക്ലബ്ബിനെതിരെയാണ് മത്സരം തീരുമാനിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന കരാറിൽ പറഞ്ഞ തരത്തിലുള്ള സൗകര്യങ്ങളൊന്നും മിച്ചി സ്പോർട്സ് ഒരുക്കിയില്ലെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

"ആരാധകർക്ക് നിരാശ പകരുന്ന വാർത്തയാണ് ഇതെന്നറിയാം. ടീമിൻെറ മത്സരം കാണാനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ടീം അംഗങ്ങളുടെ ആത്മാഭിമാനം വളരെ പ്രധാനമാണ്. അത് കൊണ്ട് തന്നെ യുഎഇയിലെ പ്രീ സീസൺ ടൂർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ്," കേരള ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്