ആപ്പ്ജില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തി ഇവാൻ വുകോമനോവിച്ച്,മൂന്ന് താരങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രശംസയും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വിക്കു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) വിജയ വഴിയില്‍ തിരിച്ച് എത്തിയ മത്സരമായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് എതിരായത്. മത്സരത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി കളിക്കാരെ കുറിച്ച് കോച്ച് ഇവാന്‍ വുകോമനോവിച്ച് ( Ivan Vukomanovic ) സംസാരിക്കുന്നു.

Edited byഗോകുൽ എസ് | Samayam Malayalam 1 Feb 2023, 5:07 pm
2022 - 2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വിക്കു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) ജയം നേടിയ മത്സരം ആയിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് എതിരേ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്നത്. മത്സരത്തില്‍ ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഇരട്ട ഗോള്‍ ബലത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി 2 - 0 ന് ജയം സ്വന്തമാക്കി.
Samayam Malayalam ivan vukomanovic treveals kerala blasters fcs next goal
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തി ഇവാൻ വുകോമനോവിച്ച്,മൂന്ന് താരങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രശംസയും


മത്സരത്തിലെ പ്രത്യേകതകളെയും മികച്ച പ്രകടനം നടത്തിയ കളിക്കാരെയും കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ( Ivan Vukomanovic ) തുറന്നു സംസാരിച്ചു. കോച്ചസ് കോര്‍ണര്‍ പരിപാടിയില്‍ ആയിരുന്നു ഇവാന്‍ വുകോമനോവിച്ച് അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവച്ചത്. ടീമിന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു എന്നതാണ് ശ്രദ്ധേയം.

ഏറെ സന്തോഷം

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് എതിരേ മൂന്ന് പോയിന്റ് നേടാന്‍ സാധിച്ചതിലും ലീഗ് ടേബിളിന്റെ മൂന്നാം സ്ഥാനത്ത് തിരിച്ച് എത്താന്‍ സാധിച്ചതിലും സന്തോഷം ഉണ്ട്. രണ്ട് തോല്‍വിക്കു ശേഷം ( മുംബൈ സിറ്റി എഫ് സി, എഫ് സി ഗോവ ടീമുകള്‍ക്ക് എതിരേ ) ഇത്തരത്തില്‍ ഡോമിനേറ്റ് ചെയ്ത് കളിക്കുക എന്നത് എളുപ്പം അല്ല. എന്നിരുന്നാലും ടീം ഓര്‍ഗനൈസ്ഡ് ആയി കളത്തില്‍ ആധിപത്യത്തോടെ ജയം സ്വന്തമാക്കിയത് മികച്ച സൂചന ആണ് - ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി.

ഇനി ലക്ഷ്യം

ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും മുഴുവന്‍ പോയിന്റ് നേടണം എന്നതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ ലക്ഷ്യവും ആഗ്രഹവും. ആദ്യം ഗോള്‍ നേടുന്നതിലൂടെ മാനസിക മുന്‍തൂക്കം ലഭിക്കും. കരുത്തരായ ടീമുകള്‍ക്ക് എതിരേ ഗോള്‍ വഴങ്ങി കഴിഞ്ഞാല്‍ തിരിച്ചു വരുക വിഷമകരമാണ്. പ്ലേ ഓഫ് ലക്ഷ്യം വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി കളിക്കുന്നത്. 2021 - 2022 സീസണിലേതു പോലെ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇപ്പോള്‍ കാഴ്ച വെയ്ക്കുന്നത് - ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

ബ്രൈസിന് പ്രശംസ

മത്സരത്തില്‍ ആദ്യ ഗോളിന് അസിസ്റ്റ് ചെയ്ത ബ്രൈസ് മിറാന്‍ഡയെയും ഇവാന്‍ വുകോമനോവിച്ച് പ്രശംസിച്ചു. ഐ ലീഗ് ഫുട്‌ബോളില്‍ നിന്ന് ഐ എസ് എല്ലിലേക്ക് എത്തുന്ന കളിക്കാര്‍ കൃത്യമായ പരിശീലനവും സമയവും എടുത്താണ് ക്വാളിറ്റിയിലേക്ക് ഉയരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിലേക്ക് എത്തുന്നതിന്റെ പിറ്റേന്ന് മുതല്‍ കളത്തില്‍ ഇറങ്ങുക അസാധ്യമാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് എതിരേ ബ്രൈസ് മിറാന്‍ഡ മികച്ച ക്രോസ് ആയിരുന്നു നല്‍കിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമില്‍ എത്തുക എന്നത് ചെറിയ കാര്യം അല്ലെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

Also Read : കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ച രണ്ടാം ട്രാന്‍സ്ഫര്‍ നടന്നില്ല, കാരണം ഇതാണ്...

കരൺജിതിൻ്റെ അരങ്ങേറ്റം

പരിക്കും പനിയും ജലദോഷവും എല്ലാം ആയി സ്റ്റാര്‍ട്ടിംഗ് ഇലവനെ കണ്ടെത്താന്‍ വിഷമിച്ച മത്സരമായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് എതിരായത്. അങ്ങനെ ആണ് പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ പുറത്തിരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്കു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ കരണ്‍ജീത് സിംഗ് അതാണ് കാഴ്ച വെച്ചത്. ക്ലീന്‍ ഷീറ്റ് ലഭിക്കുന്നതില്‍ കരണ്‍ജീത് സിംഗ് നിര്‍ണായക പങ്കുവഹിച്ചു. ഐ എസ് എല്‍ ഫുട്‌ബോളില്‍ കരണ്‍ജീത് സിംഗിന്റെ 50 -ാം മത്സരമായിരുന്നു എന്നതും ശ്രദ്ധേയം.

പകരം കളത്തില്‍ ഇറങ്ങാന്‍ ക്വാളിറ്റി ഉള്ളവര്‍ ടീമില്‍ ഉണ്ടെന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ കരുത്ത്. കാരണം, ഓരോ കളിക്കാരെയും അവരുടെ ക്വാളിറ്റി കണ്ട് തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമില്‍ എടുത്തിരിക്കുന്നത് - ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

ഡയമാൻ്റകോസിനെക്കുറിച്ച്

സീസണിന്റെ ആദ്യം ഗ്രീക്ക് സെന്റര്‍ ഫോര്‍വേഡ് ദിമിത്രിയോസ് ഡയമാന്റകോസ് ഫോം കണ്ടെത്തിയില്ല. അത് സാധാരണമാണ്. കാരണം, പ്രീ സീസണ്‍ മത്സരങ്ങളും പരിശീലനവും ഇല്ലാതെ ആണ് ദിമിത്രിയോസ് ഡയമാന്റകോസ് കളത്തില്‍ ഇറങ്ങിയത്. ക്ലബ്ബില്‍ എത്തുന്നത് മുതല്‍ മൂന്നും നാലും ഗോള്‍ അടിക്കുക എന്നത് ഫുട്‌ബോളില്‍ സാധ്യമല്ല. ഓരോ ക്ലബ്ബിലെയും ലീഗിലെയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ആദ്യം ആവശ്യം. കാലാവസ്ഥ ഉള്‍പ്പെടെ ഓരോ താരത്തിന്റെയും പ്രകടനത്തില്‍ ബാധകരമാണ്.

തുടക്കത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദിമിത്രിയോസ് ഡയമാന്റകോസ് ഗോള്‍ നേടുന്നു. ഈ പ്രകടനം സീസണില്‍ ഉടനീളം ദിമിത്രിയോസ് ഡയമാന്റകോസ് തുടരും എന്നാണ് എന്റെ വിശ്വാസം - ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. നിലവില്‍ ഒമ്പത് ഗോളുമായി സീസണിലെ ഗോള്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ദിമിത്രിയോസ് ഡയമാന്റകോസ്.

Also Read : ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയും തന്ത്രങ്ങളും മാറും, നിർണായകമാവുക ഡാനിഷിന്റെ സാന്നിധ്യം

നിലവിൽ ബ്ലാസ്റ്റേഴ്സ്

ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളിന് എതിരേ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ അടുത്ത മത്സരം. ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തിലാണ് പോരാട്ടം. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി 28 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ 12 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ക്ലബ് ഒമ്പതാം സ്ഥാനത്തും. ലീഗ് പോയിന്റ് ടേബിളില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് ആണ് പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കുക.

ReadLatest Sports Newsand Malayalam News

നോർത്തീസ്റ്റിനെതിരെ ഡയമാൻ്റകോസ് നേടിയ ഗോളുകൾ

ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്